തിരുവനന്തപുരം: സിവില്‍ സര്‍വീസ് മേഖലയെ തകര്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഫെബ്രുവരി 19ന് സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും ഫെറ്റോയുടെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്കെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ജീവനക്കാരുടെ ആനു
കൂല്യങ്ങള്‍ ഓരോന്നായി കവരുകയാണ്. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളം പി
ടിക്കാന്‍ കരിനിയമം പോലും ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടരവര്‍ഷമായിട്ടും ഒരു രൂപയുടെ ആനുകൂല്യം പോലും ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ നല്‍കിയിട്ടില്ല.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ കടുത്ത വഞ്ചനയാണ് ഇടതുസര്‍ക്കാര്‍ തുടരുന്നത്. പെന്ഷന് പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പോലും പൂഴ്ത്തി. മെഡിസെപ്പ് പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടു. പെന്ഷന് പരിഷ്ക്കരണ കുടിശിക ലഭിക്കാതെ 30,000 ത്തോളം പെന്‍ഷന്‍കാര്‍ ഇതിനകം മരിച്ചു. ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് (എച്ച്ബിഎ) നിര്‍ത്തലാക്കി, ശമ്പള പരിഷ്ക്കരണത്തിന്റെ മറവില്‍ സര്‍വീസ് വെയിറ്റേജ് ഇല്ലാതാക്കി, ശമ്പള പരിഷ്ക്കരണതത്വം അനുസരിച്ച് അടുത്ത പരിഷ്ക്കരണം 2024ല്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ അഞ്ചു വര്‍ഷമെന്ന തത്വം അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഫെറ്റോ നേതാക്കള്‍ പറഞ്ഞു.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി.സുനില്‍കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: