ന്യൂദല്‍ഹി: യുവാക്കള്‍ക്കായി സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ മേരാ യുവ ഭാരത് (മൈ ഭാരത്) രൂപീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. യുവാക്കളുടെ വികസനത്തിനും യുവജനങ്ങളുടെ നേതൃത്വത്തിലുള്ള രാഷ്ട്രവികസനത്തിനും സാങ്കേതികവിദ്യ നയിക്കുന്ന സംവിധാനമായി മൈ ഭാരത് പ്രവര്‍ത്തിക്കും. നേതൃത്വ വികസനം, നൂതനാശയങ്ങളുടെ സമാഹരണം, കേന്ദ്രീകൃത യുവജന വിവരശേഖരണം, യുവാക്കള്‍ക്കും മന്ത്രാലയങ്ങള്ക്കുമിടയിലെ ഘടകമായി പ്രവര്‍ത്തിക്കല്‍ എന്നിവ മൈ ഭാരതിന്റെ ലക്ഷ്യങ്ങളാണ്.
മൂന്നു ധാതുക്കളുടെ റോയല്‍റ്റി നിരക്ക് വ്യക്തമാക്കുന്നതിനായി 1957 ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസിപ്പിക്കലും നിയന്ത്രിക്കലും) നിയമത്തിന്റെ (എംഎംഡിആര്‍ നിയമം) രണ്ടാം ഷെഡ്യൂള്‍ ഭേദഗതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ലിഥിയം, നിയോബിയം, ആര്‍ഇഇകള്‍ എന്ന് ചുരുക്കപ്പേരുള്ള അപൂര്‍വ ഭൗമ മൂലകങ്ങള്‍ എന്നിവയാണ് അവ. ഡിജിറ്റല്‍ സാങ്കേതികവിദ്യ മേഖലയിലെ സഹകരണത്തിനായി കേന്ദ്രഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രാന്‍സിന്റെ സാമ്പത്തിക- ധനകാര്യ വ്യാവസായിക – ഡിജിറ്റല്‍ പരമാധികാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: