തിരുവനന്തപുരം: ആയുഷ് വകുപ്പില്‍ നിയമനത്തിന് കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലന്ന് ബാസിത് സമ്മതിച്ചു. കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹരിദാസനില്‍ നിന്ന് പണം തട്ടാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനാണെന്നും ബാസിത് പറഞ്ഞു. ബാസിതിനെ റിമാന്‍ഡ് ചെയ്ത ശേഷം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നിന്ന് ലഭിക്കുന്ന വിവരം നീക്കം
അതേസമയം, നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. ബാസിത്തും റഹീസും ലെനിനും ചേര്‍ന്ന് അഖില്‍ സജീവിനെ കൊണ്ട് ഹരിദാസനെ ഫോണില്‍ വിളിപ്പിച്ചെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിച്ചത് ബാസിത്താണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: