ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ പ്രദീപ് ഈശ്വര്‍ ബിഗ് ബോസ്
കന്നഡ ഹൗസിനുള്ളിലേക്ക് എത്തിയത് വിവാദമായി. പ്രദീപ് ഈശ്വര്‍ ബിഗ് ബോസിലേക്ക് എത്തുന്നുവെന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടംനല്‍കിയിരിക്കുന്നത്. എംഎല്‍എ ബിഗ് ബോസില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രമോഷനല്‍ വീഡിയോകളിലൂടെ പുറത്ത് വന്നതോടെയാണ് വിമര്‍ശനം കനത്തത്. ഒരു മത്സരാര്‍ത്ഥിയായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എ റിയാലിറ്റി ഷോയില്‍ പ്രവേശിച്ചതെന്ന ഊഹാപോഹങ്ങളാണ് വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്.
ഇതോടെ വിഷയത്തില്‍ ആശങ്കകള്‍ ഉന്നയിച്ച് വന്ദേമാതരം എന്ന സോഷ്യല്‍ സര്‍വീസ് ഓര്ഗനൈസേഷന് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദറിന് എംഎല്‍എയ്ക്കെതിരെ പരാതിയുമായി രംഗത്ത് വരികയും ചെയ്തു. നിയമസഭാംഗമായ പ്രദീപ് ഈശ്വര്‍ തന്റെ മണ്ഡലത്തോടുള്ള ഉത്തരവാദിത്തം മറക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം.
എന്നാല്‍ പ്രദീപ് ഈശ്വര്‍ അതിഥിയായാണ് ഷോയിലേക്ക് എത്തിയതെന്ന് ബിഗ് ബോസ് ടീം വ്യക്തമാക്കിയതോടെയാണ് വിവാദം അടങ്ങിയത്.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം, അതിഥിയായി പോയതിന് ലഭിക്കുന്ന
തുക അനാഥാലയത്തിന് നല്‍കുമെന്നും പ്രദീപ് എംഎല്‍എ പറഞ്ഞു. എന്തായാലും കന്നഡ ബിഗ്ബോസിന് വലിയ രീതിയിലുള്ള പ്രമോഷനാണ് പ്രദീപ് ഈശ്വറിന്റെ വരവോടെ ലഭിച്ചിരിക്കുന്നത്.
അതേസസമയം എംഎല്‍എയ്ക്കെതിരെ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് പോകുന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: