ഇസ്രായേലിനു നേരെ പാലസ്തീനും ഹമാസും ആക്രമിച്ചതിനെ അപലപിച്ച് നിരവധി രാജ്യങ്ങളും പ്രമുഖരുമാണ് മുന്നോട്ട് വന്നത്. ഇസ്ലാം രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നിരവധി രാജ്യങ്ങള്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചില ഭീകര സംഘനകളും തീവ്ര ഇസ്ലാം രാജ്യങ്ങളും പാലസ്തീന് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരം ഭീകരരെ പിന്തുണക്കുന്ന പക്ഷത്തിനൊപ്പമാണ് പ്രമുഖ നടി സോഷ്യല്‍ മീഡിയ ഇന്ഫഌവെന്സറുമായ മിയ ഖലീഫ. എപ്പോഴും ഇടതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സ്വയം പറഞ്ഞിരുന്നു വ്യക്തിയാണ് മിയ. ഇന്ത്യക്കെതിരെയും നടി നിരവധി വിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും ലഭിച്ചിട്ടുണ്ട്.
If you can look at the situation in Palestine and not be on the side of Palestinians, then you are on the wrong side of apartheid and history will show that in time
— Mia K. (@miakhalifa) October 7, 2023
പലസ്തീനിലെ സ്ഥിതിഗതികള്‍ നോക്കുകയും പലസ്തീനികളുടെ പക്ഷത്ത് നില്‍ക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ വംശവിവേചനത്തിന്റെ തെറ്റായ പക്ഷത്താണെന്നും ചരിത്രം അത് കാലക്രമേണ കാണിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഖലീഫയുടെ പോസ്റ്റിനു നേരെ ശക്തമായ പ്രതികരണങ്ങളാണ് ഉയര്‍ന്നു വരുന്നത്.
This is such a horrendous tweet @miakhalifa. Consider yourself fired effective immediately. Simply disgusting. Beyond disgusting. Please evolve and become a better human being. The fact you are condoning death, rape, beatings and hostage taking is truly gross. No words can… https://t.co/ez4BEtNzj4
— Todd Shapiro (@iamToddyTickles) October 8, 2023
മനുഷ്യത്ത്വത്തിനും ജീവനും വില നല്ക്കാതെ തികച്ചു ഏകപക്ഷീയമായ പോസ്റ്റാണ് മിയ ഖലീഫ നടത്തിയതെന്ന് വ്യക്തമാക്കി കനേഡിയന്‍ റേഡിയോ ഹോസ്റ്റും ബ്രോഡ്കാസ്റ്ററുമായ ടോഡ് ഷാപ്പിറോ നടിയുമായുള്ള ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു. മിയ ഖലീഫയുടെ ട്വീറ്റ് ഭയാനകവും വെറുപ്പുളവാക്കുന്നതുമാണെന്നും ഷാപ്പിറോ എക്സില്‍ കുറിച്ചു.
I’d say supporting Palestine has lost me business opportunities, but I’m more angry at myself for not checking whether or not I was entering into business with Zionists. My bad. https://t.co/sgx8kzAHnL
— Mia K. (@miakhalifa) October 8, 2023
മരണം, ബലാത്സംഗം, അടിപിടി, ബന്ദിയാക്കല്‍ എന്നിവയെ ഒരുരീതിയിലും ന്യായീകരിക്കാന്‍ സാധിക്കാത്ത കാര്യമാണ്. മിയ കൂടുതല്‍ വളരട്ടെയെന്നും കാര്യങ്ങള്‍ മനസ്സിലാക്കട്ടെ എന്നും മാത്രമെ തന്നിക്ക് പറയാനാകുവെന്നും അദേഹം പറഞ്ഞു. സയോണിസ്റ്റുകളുമായി ആണ് ബിസിനസ്സില്‍ ഏര്‍പ്പെടുന്നതെന്ന് ശ്രദ്ധിക്കാത്ത തന്റെ തെറ്റാണെന്നായിരുന്നു വിഷയത്തില്‍ മിയയുടെ പ്രതികരണം.
I just wanna make sure there’s 4k footage of my people breaking down the walls of the open air prison they’ve been forced out of their homes and into so we have good options for the history books that write about how how they freed themselves from apartheid. Please worry about… https://t.co/sgx8kzAHnL
— Mia K. (@miakhalifa) October 8, 2023
പാലസ്തീനില്‍ ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്നവരെ താന്‍ പോരാളികളെന്നാണ് വിളിച്ചത്. അത് ശരിയാണ്, കാരണം പലസ്തീന് പൗരന്മാര് സ്വാതന്ത്ര്യത്തിനായി ആണ് എല്ലാ ദിവസവും പോരാടുന്നുതെന്നും മിയയുടെ പോസ്റ്റില്‍ പറയുന്നു. പ്രതിഷേധം ഇതിനോടകം തന്നെ ശക്തിയായിട്ടുണ്ട. മനുഷ്യത്ത്വത്തിന് പോലും വില നല്‍ക്കാത്ത ഇത്തരം വ്യക്തികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നാണ് കമ്മന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: