കൊല്ലം: നല്ലത് ചെയ്താൽ അത് അങ്ങോട്ട് പറഞ്ഞ് കൈയടി വാങ്ങേണ്ട സ്ഥിതിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും സദസിൽ നിന്നും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും കയ്യടിക്കാതിരുന്ന സദസ്സിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ച പോലെ ഇരിക്കുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. നല്ലത് ചെയ്താൽ കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലം കൊട്ടാരക്കരയിൽ പുതിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്ത വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമർശം.
വിദ്യാഭ്യാസ വകുപ്പിന്റെയടക്കം നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടും സദസിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ച പോലെയാണ് വേദിയിൽ ഇരിക്കുന്നത്. കാറ്റടിച്ചാൽ ആട്ടുകല്ല് അനങ്ങില്ലല്ലോ. എന്തൊക്കെ നല്ലകാര്യങ്ങൾ പറഞ്ഞിട്ടും വേദിയിൽ നിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല. ഇങ്ങനെയാണോ നമ്മുടെ നാട്. എല്ലാവരും നല്ലത് പോലെ കയ്യടിച്ച് തന്നെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു
നല്ല കാര്യങ്ങൾ ചെയ്താൽ കയ്യടി ചോദിച്ച് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ. മന്ത്രിമാരോ പഞ്ചായത്തോ കോർപറേഷനോ നല്ല കാര്യങ്ങൾ ചെയ്താൽ കയ്യടി ചോദിച്ച് വാങ്ങണം. അല്ലെങ്കിൽ കിട്ടില്ല. അടുത്തിടെ ഒരു പരിപാടിയിലുണ്ടായ അനുഭവം പറായം. താൻ വേദിയിലേക്ക് കയറുമ്പോൾ മന്ത്രിയ്ക്ക് എല്ലാവരും നല്ല കയ്യടി കൊടുക്കൂ എന്ന് അവതാകര പറഞ്ഞു. അങ്ങനെ പറഞ്ഞൊന്നും കൈയടി വാങ്ങണ്ട, അവർക്ക് സൗകര്യമുണ്ടെങ്കിൽ കൈയടിക്കും എന്നായിരുന്നു താൻ പറഞ്ഞത് എന്നും ശിവൻകുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: