ആദിലാബാദ്(തെലങ്കാന): അഴിമതി നിറഞ്ഞ കെസിആര്‍ സര്‍ക്കാരിനെ തെലങ്കാനയില്‍ നിന്ന് തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ. ആദിലാബാദില്‍ ബിജെപി
യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ആദിലബാദില്‍ ‘ജനഗര്ജന സഭ’ എന്ന പേരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയും സ്വതന്ത്രഭാരതത്തില്‍ ചേരാന്‍ നിസാമിനെതിരെയും പോരാടിയ പൂര്‍വ്വികരുടെ മണ്ണാണ് ആദിലാബാദെന്നും അഴിമതിക്കാരുടെ സര്‍ക്കാരിനെ വീഴ്ത്തി ബിജെപി സര്‍ക്കാരിനെ തെലങ്കാനയില്‍ കൊണ്ടുവരണമെന്നും ഷാ ആഹ്വാനം ചെയ്തു. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച തുകയും മോദി സര്‍ക്കാര്‍ അനുവദിച്ച തുകയും പരിശോധിച്ചാല്‍ ആരാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാവുമെന്ന് അമിത് ഷാ പറഞ്ഞു.
2013-14ല്‍ പട്ടികവര്‍ഗ്ഗ പദ്ധതികള്‍ക്കുള്ള വിഹിതം വെറും 24,000 കോടി രൂപ ആയിരുന്നു. എന്നാല്‍ 2023-24ല്‍ മോദി സര്‍ക്കാര്‍ പാസാക്കിയത് 1,24,000 കോടി രൂപയാണ്. പട്ടികവര്‍ഗ്ഗക്കാരുടെ പേരു പറഞ്ഞെത്തുന്ന രാഹുല്‍ ഗാന്ധിയോട് ജനങ്ങള്‍ ഇക്കാര്യം പറയണം. ബിജെപിയുടെ ലക്ഷ്യം ഗോത്രയുവാക്കള്‍ക്ക് തൊഴിലും വിദ്യാഭ്യാസവും കര്‍ഷകര്‍ക്ക് ജല സേചന സൗകര്യവും നല്‍കലാണ്. ചന്ദ്രശേഖര്‍ റാവുവിന്റെ സര്‍ക്കാരിനെയാണോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെയാണോ വേണ്ടതെന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു. ബിജെപി. അധികാരത്തിലെത്തിയാല്‍ സംസ്ഥാന വ്യാപകമായ സപ്തംമ്പര്‍ 17 ‘ഹൈദരാബാദ് വിമോചന ദിന’മായി ആചരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് സ്വന്തം മകനെ മുഖ്യമന്ത്രിയാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. എന്നാല്‍ ബിജെപി എല്ലാ പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്കും തൊഴില്‍ നല്‍കാനും കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: