Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ‘പച്ചവെളിച്ചം’ കാത്ത്

Sreejith K C by Sreejith K C
Oct 11, 2023, 02:59 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

വൈക്കം: പ്രാധാന്യമേറെയാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്. ഈ സ്റ്റേഷന്‍ വികസിക്കുന്നതിനൊപ്പം അനുബന്ധ വികസന സാധ്യതകളും ഏറെയാണ്. സ്റ്റേഷന്‍ തുടങ്ങുമ്പോള്‍ വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പാകുകയാണെങ്കില്‍ അതിന്റെ പ്രയോജനം സാധാരണക്കാരിലേക്കും എത്തും.

യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദം
കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ സംസ്ഥാന പാതയോടു ഏറ്റവും അടുത്ത ഏക സ്റ്റേഷനാണ് വൈക്കം റോഡ്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐലന്റ് പ്ലാറ്റ് ഫോം അടക്കം 20 കോടിയോളം മുതല്‍മുടക്കില്‍ നവീകരിച്ച ആദര്‍ശ് സ്റ്റേഷനാണിത്.കോട്ടയം-എറണാകുളം, വൈക്കം-പാലാ ബസ് റൂട്ടുകളോട് ചേര്‍ന്നുള്ള സ്റ്റേഷനായതുകൊണ്ടു തന്നെ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂര്‍, പാലാ ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.വിശാലമായ പാര്‍ക്കിങ് സൗകര്യവും ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്.

തീര്‍ത്ഥാടന കേന്ദ്രം
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം, മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം, ഭാരതത്തിലെ ആദ്യ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളി, കേരളത്തിലെ ഏക സ്വയംഭൂ നരസിംഹ ക്ഷേത്രമായ കോഴാ ശ്രീ നരസിംഹസ്വാമി ക്ഷേത്രം, തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം നാലമ്പലങ്ങള്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ തന്റെ ബാല്യകാലം ചിലവഴിച്ച മുട്ടുചിറ, കടുത്തുരുത്തി, ഉഴവൂര്‍, രാമപുരം പള്ളികള്‍ തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിന് വികസനം സഹായിക്കും.

വിദ്യാഭ്യാസ ഹബ്ബ്
ആപ്പാഞ്ചിറയില്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളജ്, കുറവിലങ്ങാട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റി, വലവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കുറവിലങ്ങാട് ദേവമാതാ കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്, കീഴൂര്‍ ഡിബി കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈക്കം, കുറവിലങ്ങാട് താലൂക്ക് ആശുപത്രികള്‍, ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍, വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളും സ്റ്റേഷന് അടുത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തരുടെ ജന്മസ്ഥലം മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്‍, പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ തുടങ്ങി അനവധി ആദരണീയ വ്യക്തിത്വങ്ങളുടെ ജന്മനാട് കൂടിയാണ് വൈക്കം.

ഇരട്ടപ്പാത പ്രയോജനപ്പെടുത്തണം
കോട്ടയം വഴി ഇരട്ടപ്പാത പൂര്‍ത്തിയായപ്പോള്‍ ഇതുവഴിയുള്ള വനികളുടെ വേഗം വര്‍ദ്ധിച്ചു. പഴയതുപോലെ ഇപ്പോള്‍ വണ്ടികള്‍ പിടിച്ചിടുന്നില്ല. പക്ഷേ എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ ആരംഭിച്ചപ്പോഴും കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഒരു സ്റ്റോപ്പ് പോലും പരിഗണിച്ചില്ല.
വൈക്കം റോഡ് സ്‌റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വൈക്കത്തു സ്റ്റോപ്പ് അനുവദിച്ചാല്‍ അത് വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലങ്ങളിലെ ആയിരങ്ങള്‍ക്ക് പ്രയോജനപ്രദമായിരിക്കും.

Tags: developmentVaikomrailway station
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

Vicharam

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

Kerala

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകള്‍ പിടിയില്‍, പിടിയിലായത് ബംഗാള്‍ സ്വദേശിനികള്‍

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies