പുത്തന്‍ ടൂര്‍ പാക്കേജുമായി സ്വകാര്യ റെയില്‍ ടൂര്‍ ഏജന്‍സിയായ ഉല റെയില്‍. ഗോവ, രാജസ്ഥാന് എന്നിവിടങ്ങളിലേക്കാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാനും അവസരമുണ്ടാകും. ‘റോയല്‍ രാജസ്ഥാന് വിത്ത് ഗോവ ആന്റ് സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്നാണ് പാക്കേജിന്റെ പേര്. 11 രാത്രിയും 12 പകലുമാണ് പാക്കേജ് നീണ്ടുനില്‍ക്കുക. നവംബര്‍ 16-ന് കൊച്ചുവേളിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളില്‍ ട്രെയിന്‍ സ്റ്റോപ്പുണ്ടാകും.
മൂന്ന് ദിവസത്തെ യാത്രയ്ക്കൊടുവില്‍ 19ാം തീയതിയാകും രാജസ്ഥാനിലെ ജോധ്പൂരിലെത്തുക. ഉമൈദ് ഭവന് മ്യൂസിയം, ജസ്വന്ത് താഡാ, മെഹ്റാന്‍ഗഡ് കോട്ട എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 20ന് പുലര്‍ച്ചെ ജോധ്പൂരില്‍ നിന്ന് ജയ്സാല്മീറിലേക്കാകും യാത്ര പോകുക. പത്വോണ്‍ കി ഹവേലി എന്നിവയും മരുഭൂമിയും കാണാം. രാത്രി ജയ്സാല്‍മീറില്‍ നിന്ന് ബികനേറിന് തിരിക്കും. 21ന് ജുനാഗഡ് കോട്ട, കര്‍നി മാതാ ക്ഷേത്രം, എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രിയോടെ ജയ്പൂരില്‍ എത്തും. 22ന് ജയ്പൂരില്‍ അമേര്‍ ഫോര്‍ട്ട്, ജന്തര്‍ മന്ദര്‍, സിറ്റി പാലസ്, ഹവാ മഹല്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കാം.
23ന് ജയ്പൂരില്‍ നിന്നും അജ്മീറിലെത്തി അജ്മീര്‍ ഷരീഫ് ദര്ഗകണ്ട് ഉദയ്പൂരിലെത്തും. പിറ്റേന്ന് ഉദയ്പൂര്‍ സിറ്റി പാലസ്,ജഗദീഷ് ടെമ്പിള്‍, മ്യൂസിയം, സഹേലിയോംകിബാരി, പ്രതാപ് മെമ്മോറിയല്‍, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. 25ാം തിയതി ഏകതാ നഗറിലെത്തും. സ്റ്റ്യാച്യൂ ഓഫ് യൂണിറ്റി ആണ് ഈ ദിവസം കാണുന്നത്. അന്ന് തന്നെ മടക്ക യാത്ര ആരംഭിക്കും. 26ാം തീയതി യാത്രയ്ക്ക് പിന്നാലെ 27ന് രാത്രി കൊച്ചുവേളിയില്‍ തിരികെയെത്തും.
ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേര്‍ഡ് എസി, സ്ലീപ്പര്‍ എന്നീ ക്ലാസുകളില്‍ യാത്ര ചെയ്യാവുന്നതാണ്. കംഫര്‍ട്ട് കാറ്റഗറിയില്‍ ഫസ്റ്റ് ക്ലാസില്‍ 52,200 രൂപയാണ് നിരക്ക്. സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറിയില്‍ സെക്കന്‍ഡ് എസിയില്‍ 44,800 രൂപയാണ് നിരക്ക്. എക്കണോമി കാറ്റഗറിയില്‍ 3 എസി ക്ലാസില്‍ 32,250 രൂപയുമാണ് നിരക്ക്. 21,600 രൂപയാണ് സ്ലീപ്പര്‍ ക്ലാസ് യാത്രയുടെ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: