ന്യൂദല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം.
“ഒടുവില്‍ താങ്കള്‍ ഉണര്‍ന്നോ? എന്താണ് ഇന്ദിരാഗന്ധി വധത്തെക്കുറിച്ചുള്ള താങ്കളുടെ ചിന്തകള്‍? താങ്കള്‍ കാനഡയെ തീവ്രവാദികള്‍ക്കുള്ള സുരക്ഷിത താവളമാക്കി പ്രസംഗിക്കരുത്, പ്രവര്ത്തിച്ചുകാണിക്കൂ”- ഇതായിരുന്നു ബിജെപി നേതാവ് വൈശാലി പൊഡ്ഡാറുടെ വിമര്‍ശനം. ദല്‍ഹി മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറിയാണ് വൈശാലി പൊഡ്ഡാര്‍.
അതേ സമയം ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ ടൊറന്റോ ഉള്‍പ്പെടെയുള്ള കാനഡയിലെ നഗരങ്ങളില്‍ ഒട്ടേറെപ്പേര്‍ ആഘോഷമാക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജസ്റ്റിന് ട്രൂഡോ വെട്ടിലയാത്. പൊതുവേ തീവ്രവാദികള്‍ക്ക് അഭയം കൊടുക്കുന്ന രാജ്യമെന്ന് ദുഷ്പേര് കാനഡയുടെ മേല്‍ പതിഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ഹമാസിനെ പിന്തുണച്ചുകൊണ്ട് കാനഡയില്‍ നഗരങ്ങളില്‍ ആഘോഷങ്ങള്‍ നടന്നത്. ഇതോടെ തിരക്കിട്ട് പ്രസ്താവനയുമായി ജസ്റ്റിന് ട്രൂഡോ എത്തി.
കാനഡയുടെ മണ്ണിലിരുന്ന് അക്രമത്തെ പ്രകീര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രൂഡോ പറഞ്ഞു. ഇതോടെയാണ് ട്രൂഡോയ്ക്കെതിരെ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര് വിമര്‍ശനവുമായി എത്തിയത് ഹമാസിനെതിരെ പ്രതികരിക്കുന്ന ട്രൂഡോ പക്ഷം ഖലിസ്ഥാനെതിരെ മിണ്ടില്ലെന്നായിരുന്നു നിരവധിപേരുടെ പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: