ന്യൂദല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തെത്തുടര്ന്നുളള സ്ഥിതിഗതികള്‍ നെതന്യാഹു മോദിയെ ധരിപ്പിച്ചു. ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചു നില്ക്കുന്നതായി മോദി ആവര്‍ത്തിച്ചു.
”പ്രധാനമന്ത്രി നെതന്യാഹു ഫോണില്‍ വിളിച്ചതിനും നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരം നല്‍കിയതിനും നന്ദി പറയുന്നു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. എല്ലാവിധത്തിലുളള ഭീകരതയെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു, ”- നരേന്ദ്രമോദി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
ഇസ്രായേലില്‍ ഹമാസ് ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ നരേന്ദ്രമോദി ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു. ഇസ്രായേലിലെ സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഹമാസ് നടത്തിയ ആക്രമണവും തുടര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണവും പശ്ചിമേഷ്യയില്‍ കൊടിദുരിതമാണ് വിതച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: