ടെല്‍അവീവ്: ഐഎസ്, അല്‍ഖ്വയ്ദ എന്നിവയെപ്പോലുള്ള ഭീകര സംഘടനയാണ് ഹമാസുമെന്ന് ഇസ്രായേല്‍ ഐക്യരാഷ്‌ട്ര സഭയില്‍ തുറന്നടിച്ചു. ഹമാസ് വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന തന്നെയാണ്, ജൂതരെയും ഇസ്രായേലിനെയും ഉന്മൂ
ലനം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഭീകര സംഘടനയാണ്, ചര്‍ച്ചകളില്‍ അവര്‍ വിശ്വസിക്കുന്നുമില്ല. ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി, ഗിലാദ് എര്‍ദാന്‍ പറഞ്ഞു.
ഇസ്രായേലിനെ ഉന്മൂലനം ചെയ്യുകയെന്നത് അവരുടെ പ്രഖ്യാപിത നയമാണ്, ജൂതരെ മുഴുവന്‍ കൊന്നൊടുക്കാതെ അന്തിമവിധിയുടെ ദിനം വരില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു ജൂതനെ കണ്ടാല്‍ ഉടന്‍ അവനെ കശാപ്പ് ചെയ്യണമെന്നാണ് ഹമാസിന്റെ നിയമാവലിയില്‍ പറയുന്നത്. അവര്‍ എന്നെയും എന്റെ കുട്ടികളായും എന്റെ ജനങ്ങളെയും എന്റെ രാജ്യത്തെയും ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവരാണ്. ഞങ്ങളിലെ അവസാനത്തെയാളിനെയും കൊല്ലും വരെ അവര്‍ നിര്‍ത്തില്ല. അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ഇപ്പോഴത്തെ ആക്രമണം ഇസ്രായേലിനെ സംബന്ധിച്ച് സപ്തംബര്‍ ആക്രമണം(അമേരിക്കയില്‍ നടന്നത്) പോലെയാണ്. ഇന്ന് ലോകരാജ്യങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെങ്കിലും നാളെ എന്തായിരിക്കുമെന്ന് അറിയില്ല. ഞങ്ങളുടെ രാജ്യം നേരിട്ട കൊടും ക്രൂരതകള്‍ മറക്കാന്‍ ഞങ്ങള്‍ ലോകത്തെ അനുവദിക്കുകയുമില്ല.
ഗാസയില്‍ നിന്ന് ഇസ്രായേല്‍ ഏകപക്ഷീയമായി പിന്മാറിയ ശേഷം, ഹമാസ് അധികാരത്തില്‍ വന്ന ശേഷം, കഴിഞ്ഞ 17 വര്‍ഷമായി ലോകം ഈ പിശാചുക്കളായ ഭീകരരെ ന്യായീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍, ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക്, പ്രത്യേകിച്ച് രക്ഷാ സമിതിക്ക് മറവിയാണ്. ഇവര്‍ അഴിച്ചുവിട്ട ഭീകരത അതോടെ അരുകിലേക്ക് തള്ളപ്പെടും. ഇക്കുറി ഞങ്ങള്‍ അത് അനുവദിക്കില്ല. ഗാസയിലെ പുനരധിവാസത്തിന് ലോകം നല്‍കുന്ന പണം അവര്‍ ഭീകരതയെ വളര്‍ത്താനാണ് ഉപയോഗിക്കുന്നത്. ഈ പണം വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കാനല്ല അവര്‍ ഉപയോഗിക്കുന്നത്, ഭീകരത വളര്‍ത്താനാണ്, ഗാസയുടെ ഓരോ ഇഞ്ചും യുദ്ധത്തിനുള്ള യന്ത്രങ്ങളാണ്, നല്‍കുന്ന പണം റോക്കറ്റ് ലോഞ്ച് പാഡുകള്‍ നിര്‍മ്മിക്കാനും
മിസൈലുകള്‍ നിര്‍മ്മിക്കാനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്.
സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയതു കൊണ്ട് അവരുടെ കൂട്ടക്കുരുതിയുടെ ആദര്‍ശം ഇല്ലാതാകുന്നില്ല, ഇവരെ ന്യായീകരിക്കുന്ന കാലം കഴിഞ്ഞു. ഹമാസ് എന്ന ഭീകര സംഘടനയെ തുടച്ചു നീക്കേണ്ട കാലമായി, ഇത്തരം ക്രൂരതകള്‍ ആവത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര സമൂഹം ഇസ്രായേലിന് പൂര്‍ണ്ണ പിന്തുണ നല്‍കണം.
ഇന്ന് ഇസ്രായേലിനെ ആക്രമിച്ചു. അത് ഇസ്രായേലിനു മാത്രം എതിരായ ആക്രമണമല്ല, സ്വതന്ത്ര ലോകത്തിനെതിരായ, നമ്മുടെ സംസ്‌ക്കാരത്തിനെതിരായ ആക്രമണമാണ്. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ ഇസ്രായേലുണ്ടാകും. തോറ്റാല്‍ ലോകം ഒന്നടങ്കം അതിന് കനത്ത വില നല്‍കേണ്ടിവരും. ഇന്ന് രക്ഷാ സമിതി ചേരുമ്പോള്‍, ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കണം. ഇസ്രായേലിന് പിന്തുണ നല്‍കണം.
നിരപരാധികളെ വേട്ടയാടുന്ന, പൈശാചികരായ ഭീകരസംഘടനയേയും ജനാധിപത്യ രാജ്യമായ ഇസ്രായേലിനെയും വ്യാജവും അധാര്‍മ്മികവുമായി, താരതമ്യം ചെയ്യുന്നത് ഇസ്രായേലിന് അസ്വീകാര്യമാണ്. യുഎന്നിനോ രക്ഷാസമതിക്കോ താരതമ്യം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഇത്. അങ്ങനെ ചെയ്യുന്നത് വംശഹത്യ ചെയ്യുന്ന ഭീകരരുമായുള്ള സന്ധി ചെയ്യലാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: