ചാവേര്‍ കണ്ട് പ്രശംസിച്ച് ഹരീഷ് പേരടി. വലിയ പ്രതീക്ഷകളുമായെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് ചാവേര്‍.
രാഘവന്‍ പെരുവണ്ണാന്റെ ‘മോനെ ‘എന്ന അലര്‍ച്ച …’ഒന്‍ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാന്‍ പറയൂല്ലാ’ എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,’ഇങ്ങള് ആരാ?എന്തിനാ?’എന്ന ആരോടെന്നില്ലാത്ത ചോദ്യം,’ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി’..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.. ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ചാവേര്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മുതല്‍ ഡീഗ്രേഡിംഗ് നടന്നിരുന്നു. ഇതിനെതിരെ നേരത്തെ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. എല്ലാവരും സിനിമ കാണണമെന്നും താന്‍ ലുലുവില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നും പറഞ്ഞിരുന്നു.
സിനിമ കണ്ടശേഷം പ്രശംസിച്ച് ഇന്ന് വീണ്ടും പോസ്റ്റിട്ടിരിക്കുന്നത്. . ‘നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്…. മലയാളി കുടുംബങ്ങള്‍ തിയേറ്റര്‍ നിറയ്‌ക്കേണ്ട സിനിമ തന്നെയാണ് ചാവേര്‍ എന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
രാഘവൻ പെരുവണ്ണാന്റെ “മോനെ “എന്ന അലർച്ച …”ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ” എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,”ഇങ്ങള് ആരാ?എന്തിനാ?”എന്ന ആരോടെന്നില്ലാത്ത ചോദ്യം,”ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി”..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്‌ച്ച..ജോയേട്ടാ.. ടിനു.. നിങ്ങളൊരുക്കിയഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്…അശോകൻ=ശോകമില്ലാത്തവൻ..കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ..ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് …പെപ്പേ..മായ്‌ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം …വേട്ടയാടികൊണ്ടേയിരിക്കുന്നു…മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ…മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ..
രാഘവൻ പെരുവണ്ണാന്റെ "മോനെ "എന്ന അലർച്ച …"ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ" എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,"…
Posted by Hareesh Peradi on Monday, October 9, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: