കൊച്ചി: കസ്റ്റഡി മരണത്തിനിരയായ താമില്‍ ജിഫ്രിക്കൊപ്പം ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടറുടെ മൊഴിയും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ജിഫ്രിക്കൊപ്പം അറസ്റ്റിലായ മന്‍സൂറിന്റെ പിതാവും ചേളാരി സ്വദേശിയുമായ അബൂബക്കര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഈ ഉത്തരവു നല്‍കിയത്. ഹര്‍ജി ഒക്ടോബര്‍ 26 നു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: