ന്യൂഡല്‍ഹി: ഇസ്രായേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ഭീകരാക്രമണത്തിന് പിന്നാലെ പലസ്തീന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതിയില്‍ പലസ്തീന്‍ അനുകൂല പ്രമേയം പാസാക്കിയാണ് പിന്തുണ അറയിച്ചിരിക്കുന്നത് പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് പ്രമേയം എന്നാണ് വാദം.
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം സംവാദത്തിലൂടെയും ചര്‍ച്ചകളിലുടെയും പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീൻ ജനതയ്‌ക്ക് ജീവിക്കാനുള്ള അവകാശങ്ങൾ ഉണ്ടെന്നും അതിനായി കോൺഗ്രസ് പിന്തുണ നൽകുന്നു.
ഹമാസിന്റെ ക്രൂരതയെ അപലപിച്ചതിന് പിന്നാലെയാണ് മലക്കം മറിച്ചില്‍. ഇന്ത്യ ഇസ്രായേലിനൊപ്പമാണ് എന്ന് കേന്ദ്രം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് ഘടകവിരുദ്ധമായി ഒരു നിലപാട് സ്വീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി.
പലസ്തീന് വേണ്ടി വാദിക്കുന്ന മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടി ഇടതുപക്ഷമാണ്. അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതാണ് ഹമാസിനെ ചൊടുപ്പിച്ചത്. കാലങ്ങളായി തുടരുന്ന യുദ്ധത്തില്‍ പലസ്തീനും ഭീകരസംഘടനയായ ഹമാസും ഇസ്രായേലിന് നേരെ വലിയ ആക്രമങ്ങളാണ് നടത്തുന്നത്. ഇതിന് കണ്ണും പൂട്ടി ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും ഇടതുപക്ഷവും സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: