തിരുവനന്തപുരം: കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ഔദ്യോഗിക വേഷമായി സാരിക്ക് പുറമേ മറ്റ് വേഷങ്ങള്‍ക്കും അനുമതി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വ്യക്തമാക്കി.
വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വനിതാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം പരിശോധിക്കാന്‍ ജഡ്ജിമാരുടെ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും പിന്നാലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ടും അംഗീകരിച്ചത്. ഉത്തരവ് പുറത്തിറങ്ങുന്നതോടെ സാരിക്ക് പകരം മറ്റ് വേഷങ്ങളും വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ധരിക്കാന്‍ കഴിയും. കാലാവസ്ഥയും വ്യക്തികളുടെ സൗകര്യവും പരിഗണിച്ച് ഔദ്യോഗിക വേഷമായ സാരിക്കൊപ്പം മറ്റ് വസ്ത്രങ്ങളും അനുവദിക്കണമെന്നായിരുന്നു വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ആവശ്യം.
സംസ്ഥാനത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ 474 ജഡജിമാരില്‍ 229 പേരും സ്ത്രീകളാണ്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേരളത്തിലെ കീഴ്ക്കോടതികള്‍ നീതി നിര്‍വഹണത്തില്‍ ഏറെ മുന്‍പിലാണെന്നും പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുമായും നേരിട്ട് സംവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: