തിരുവന പുരം: വായന ജീവിതത്തിന്റെ ഭാഗമായി കാണുന്ന വ്യക്തിയാണു താനെന്ന് എം.ടി. വാസുദേവന്‍ നായര്‍. പ്രായത്തിന്റേതായ അസ്വസ്ഥതകള്‍ ഇടയ്ക്ക് ഉണ്ടാകാറുണ്ടെങ്കിലും വായിച്ചുകൊണ്ടിരിക്കുകയെന്നത് തന്റെ പതിവാണെന്നും കേരളീയം മഹോത്സവത്തിനുള്ള വീഡിയോ സന്ദേശത്തില്‍ വായനയുടെ പ്രാധാന്യം വിശദീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് പറഞ്ഞു
ആദ്യകാലത്ത് വായന വിഷമകരമായിരുന്നു. ഇന്നത്തെപ്പോലെ സ്കൂളുകളിലൊന്നും വലിയ ലൈബ്രറികളില്ലായിരുന്നു. ഇന്നു സ്കൂളുകളില്‍ ധാരാളം നല്ല പുസ്തകങ്ങളുണ്ട്. ലൈബ്രറികള്‍ വലുതായി.
പൊതുജനങ്ങള്‍ക്കിടയിലും സ്കൂളുകളിലും മികച്ച ലൈബ്രറികളുണ്ട്. കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കിട്ടാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. ഗ്രാമങ്ങളില്‍ ലൈബ്രറികള്‍ ഉണ്ടായിരുന്നില്ല. പുസ്തകങ്ങള്‍ക്കായി പലയിടത്തും തിരയേണ്ടി വന്നിരുന്നു. ഇന്നു സ്ഥിതി മാറി. നല്ല പുസ്തകങ്ങള്‍ എല്ലാദിക്കിലും കിട്ടും. എല്ലാവരും നല്ല ലൈബ്രറികള്‍ സൂക്ഷിക്കുന്നു. അത് വലിയൊരു വളര്‍ച്ചയാണ്. മാനസികമായിട്ടുള്ള നല്ല വളര്‍ച്ചയാണെന്നും എം.ടി. വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: