ഇന്ത്യക്ക് പുറത്തുള്ള, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജെഴ്സിയിലെ ബാപ്സ് സ്വാമിനാരായണന് അക്ഷര്‍ധാം ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്കി. അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് തുറന്നത്. ഇതിന് പിന്നാലെ ആശംസ അറിയിക്കുകയാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
ഈ നിമിഷം ഇന്ത്യയുടെ അഭിമാന നിമിഷമാണ്. കൂട്ടായ അര്‍പ്പണബോധത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് അക്ഷര്‍ധാം മഹാമന്ദിര്. ഈ അവസരത്തില്‍ എല്ലാവര്ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്. ഗുരു മഹന്ത് സ്വാമി മഹാരാജിന്റെയും ഗുരു പ്രമുഖ് സ്വാമി മഹാരജിന്റെയും മാര്‍ഗദര്‍ശനങ്ങളുടെ തെളിവാണ് അക്ഷര്ധാമിന്റെ സൃഷ്ടിക്ക് പിന്നിലെന്ന്ും അദ്ദേഹം പറഞ്ഞു.
അക്ഷര്‍ധാം മഹാമന്ദിര് ഭക്തര്‍ക്കായി തുറന്ന് നല്‍കിയതിന് പിന്നാലെ കേന്ദ്രമന്ത്രി എല്‍. മുരുകനും ആശംസ അറിയിച്ചു. ഹൈന്ദവരായ ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്ന ദിനമാണ് ഇത്. ഭാരതത്തിന്റെ മികവ് അടയാളപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് അക്ഷര്‍ധാം മഹാമന്ദിര്. ഒരു വ്യാവവട്ട കാലത്തെ അശ്രാന്തമായ സമര്‍പ്പണത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ക്ഷേത്രമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
19ാം നൂറ്റാണ്ടിലെ ഹിന്ദു ആത്മീയ നേതാവായ ഭഗവാന് സ്വാമിനാരായണനാണ് 185 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകളെ മറ്റ് മതങ്ങളിലെ പോലും പല പ്രമുഖരും പ്രശംസിച്ചിട്ടുണ്ട്. ഭഗവാന് സ്വാമിനാരായണന്റെ പിന്‍ഗാമിയും പ്രശസ്ത ആത്മീയ ഗുരുവും സന്യാസിയുമായ മഹന്ത് സ്വാമി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: