നില്കുന്നതെങ്ങു ഞാന്‍
സാക്ഷാല്‍ കൊടുങ്ങല്ലൂരോ
പോര്‍മദമേകും
യുദ്ധകാണ്ഡത്തിലോ
ദേവീമാഹാത്മ്യത്തിലെ
ആസുരതയെ വെല്ലാന്‍
കോപം മുഴുത്തു
കരാളമുഖത്തോടെ
ദിക്കുകളെട്ടും
നിറഞ്ഞട്ടഹാസത്തോടും
കണ്ടു ലോകങ്ങളെല്ലാം
വിറയ്‌ക്കും പോല്‍
സര്‍വരൂപങ്ങളിലുമെന്‍
കാലകാലിയാം
കാളി നിറയുമെല്ലാടവും…..
ദാരികയുദ്ധം ജയിച്ചു
വരും വഴി കോപം
കെടാഞ്ഞു പാഞ്ഞു
വരുന്നതോ
ദുഷ്ടരക്ത ബിന്ദുക്കള്‍
ധരണിയില്‍ പതിപ്പിച്ചയാ
രക്തബീജന്നോടൊപ്പം
പൊരുതുന്നതോ
കൂടെക്കൂടിച്ചു കുടിച്ചു
മദിക്കയോ
ഓരോ ശിരസ്സും
പിളരന്നൊഴുകും
ചോരയില്‍
കാളീഗണങ്ങളും
ആര്‍ത്തു തിമിര്‍ക്കയോ
ഭൂമിയില്‍ കാണുമോ
ഇക്കാഴ്ചയിതേ വിധം..
കാണുന്ന കാണുന്ന
രൂപങ്ങളൊക്കെയും
കാളിയാവാഹിച്ചോരോ
രൂപങ്ങള്‍….
കേള്‍ക്കുന്ന ശബ്ദ
ഘോഷങ്ങളൊക്കെയും
കാളി മുഴക്കും
അട്ടഹാസങ്ങളും…
നാസിക പൂക്കും
മണങ്ങളിലൊക്കെയും
കാളി നിറഞ്ഞു
നിറഞ്ഞു തൂവുന്നതും….
നാവു നിറഞ്ഞു
തുളുമ്പുന്നതൊക്കെയും
കാളിയ്കു മാത്രം
നിവേദ്യമൊഴികളും…
പാഞ്ഞു വന്നു
ചൂഴുന്നതൊക്കെയും
കാളീ സ്പര്‍ശവും
ഗാഢശ്ലേഷവും….
പത്തിന്ദ്രിയങ്ങള്‍ക്കു
മപ്പുറം രുചിക്കുന്നു
കാളിയാമമ്മതന്‍
മാതൃവാത്സല്യവും…
കാണുന്നതെല്ലാം
കാളിയെ തന്നെ
കേള്‍ക്കുന്നതെല്ലാം
കാളിയെത്തന്നെ.
കാവ് നിറഞ്ഞു
തൂവുകയാണെങ്ങും
കാളീ… നീ നിറഞ്ഞു
തൂവുകയാണെങ്ങും…
ഓരോ മനസ്സിലും
ചിലമ്പിന്റെ താളത്തില്‍
കാളീ … നീ മാത്രം
മുഴങ്ങയാണെല്ലാടവും….
അദൈ്വതഗീതികള്‍
ശങ്കരന്‍ ചൊന്നതും
നിന്റെയീ കാഴ്ചയിലെന്നു
തോന്നുന്നുവോ
കാളിയെ തന്നെ
നിനച്ചു കൊണ്ടേ
സ്വയം കാളിയായി
തന്നെ ഭവിച്ചു കൊണ്ടേ…
ഓരോരോ കാവിലും
കുംഭഭരണിക്കും
ഓരോരോ ദേവിമാര്‍
നിറഞ്ഞാടിയിട്ടും
ആടി മുഴുമിക്കാന്‍
ആടിതിമിക്കുവാന്‍
നാടായ നാടൊക്കെ
പോന്നുവത്രേ…
കാളികളൊക്കെയും
പോന്നുവത്രേ…
മീനഭരണിക്കു
ശ്രീകുരുംബക്കാവില്‍
കാല കാലിയായ്
ആടി തിമിര്‍ക്കുവാന്‍
പോന്നുവത്രേ…
നില്കുന്നതിങ്ങു ഞാന്‍
ശ്രീകുരുംമ്പക്കാവില്‍
കാളിവിലസുമീ
കൊടും കാളിയൂരില്‍….
അശ്വതി നാളിലെ
കൊടും കാളിയൂരില്‍….
കാളി നിറഞ്ഞു നിറഞ്ഞു
വഴിയുമീ കൊടും
കാളിയൂരില്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: