ഓസ്ലോ: സാമ്പത്തിക നോബല്‍ യു എസ് സാമ്പത്തിക ശാസ്ത്രജ്ഞയ്ക്ക് . ക്ലോഡിയ ഗോള്ഡിന് ആണ് ഇത്തവണത്തെ സാമ്പത്തിക നോബല്‍ ലഭിച്ചത്.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ഗോള്ഡിന്.തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനമാണ് ക്ലോഡിയയെ നോബല്‍ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരത്തിന് അര്‍ഹയാകുന്ന മൂന്നമത്തെ വനിതയാണ് ഗോള്ഡിന്.എലിനോര്‍ ഓസ്ട്രോം (2009)എസ്തര് ഡഫ്ളോ (2019) എന്നിവരാണ് ഇതിനു മുമ്പ് സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ ലഭിച്ച വനിതകള്‍
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അല്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രത്തിലെ സ്വെറിജസ് റിക്സ്ബാങ്ക് സമ്മാനം, ഗവേഷണം, കണ്ടെത്തലുകള്‍ സംഭാവനകള്‍ എന്നിവയിലൂടെ സാമ്പത്തിക മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയ വ്യക്തികള്‍ക്കോ വ്യക്തികള്‍ ഉള്‍പ്പെട്ട സംഘത്തിനോ ആണ് നല്‍കുന്നത്. ഈ മേഖലയിലെ വിദഗ്ധരുടെ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസാണ് പുരസ്കാര ജേതാക്കളെ നിശ്ചയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: