വയനാട് : കമ്പമലയില്‍ മാവോയിസ്റ്റ് സാന്നിധ്യം പതിവായതോടെ വലിയ തോതില്‍ നിരീക്ഷണത്തിലാണ് പൊലീസ്. അതിര്‍ത്തിയില്‍ ത്രീ ലെവല്‍ പട്രോളിംഗും ഡ്രോണ്‍ പട്രോളിംഗും തുടങ്ങി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തനവും ഹെലികോപ്റ്റര്‍ പട്രോളിംഗും കേരളം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ വാഹന പരിശോധനയും കൂട്ടി.
ഒരാഴ്ചയ്ക്കിടെ നാല് തവണ കമ്പമലയിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകളെത്തി. ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.
പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ മാവോയിസറ്റ് സംഘം തകര്‍ത്ത സംഭവവുമുണ്ടായി. മാവോയിസ്റ്റ് അക്രമം പതിവായതിനാല്‍ കമ്പമല നിവാസികള്‍ ആശങ്കയിലാണ്.
തലപ്പുഴ മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് ക്യാമ്പ് ചെയ്യുന്നു. വനമേഖലയിലടക്കം തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: