തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ മൂല്യനിര്‍ണയത്തില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വ്യത്യാസം വന്നാല്‍ അധ്യാപകരില്‍ നിന്നു പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ വൈസ് ചാന്‍സിലറെ പ്രതിഷേധം അറിയിച്ചു.
ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല 2023 ല്‍ ഇറക്കിയ ഉത്തരവില്‍ പരീക്ഷ ഫല പ്രസിദ്ധീകരണ ശേഷം ഉത്തര കടലാസുകളുടെ സൂഷ്മപരിശോധനയില്‍ മാര്‍ക്കില്‍ മാറ്റം കണ്ടെത്തിയാല്‍ ചീഫ് എക്‌സാമിനറില്‍ നിന്ന് 2000 രൂപയും അഡീഷണല്‍ നിന്ന് 3000 രൂപയും പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.
പുനര്‍മൂല്യനിര്‍ണയം അന്തിമമാകുമ്പോള്‍ 30 ശതമാനത്തില്‍ അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആയാല്‍ യഥാര്‍ഥ അഡീഷണല്‍ എക്‌സാമിനറില്‍ നിന്നും ചീഫ് എക്‌സമിനറില്‍ നിന്നും വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. വിശദീകരണം വൈസ് ചാന്‍സലര്‍ പരിശോധിച്ച് തൃപ്തികരമല്ലെങ്കില്‍ 30 ശതമാനം ഫൈന്‍ ഈടാക്കാനും യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു.
ഒരിക്കല്‍ അഡിഷനലും ചീഫും കൂടി മൂല്യ നിര്‍ണയം നടത്തിയ പരീക്ഷ പേപ്പറുകള്‍ മറ്റൊരു അധ്യാപകന്‍ നോക്കുമ്പോള്‍ ഉത്തരങ്ങളില്‍ വ്യത്യാസം വരാന്‍ സാധ്യത കൂടുതലാണ്. ആദ്യം നോക്കിയവര്‍ കൃത്യമായി നോക്കിയിട്ടു രണ്ടാമത് നോക്കുമ്പോള്‍ മാര്‍ക്കില്‍ വ്യത്യാസം വരാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പിഴ അടക്കേണ്ടി വരുന്നത് ആദ്യം നോക്കിയവരോടുള്ള അനീതിയാണ്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണെങ്കില്‍ യൂണിവേഴ്‌സിറ്റി പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നും അധ്യാപകര്‍ പറയുന്നു.
ചീഫ് എക്‌സമിനര്‍ 10 ശതമാനത്തില്‍ കുറയാത്ത പേപ്പറുകളാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നത്. ബാക്കി വരുന്ന പേപ്പറുകള്‍ക്ക് സ്‌ക്രൂട്ടിനി മാത്രമാണ് നടത്തുന്നത്. മാത്രവുമല്ല പഠിപ്പിച്ചു പരിചയക്കുറവുള്ള പേപ്പറുകളും ക്യാമ്പുകളില്‍ അധ്യാപകര്‍ നോക്കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ മാര്‍ക്ക് വ്യത്യാസം വരുന്നത് അധ്യാപകരുടെ മാത്രം പിഴവായി പറയാന്‍ സാധിക്കില്ല.
അധ്യാപക സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന യൂണിവേഴ്‌സിറ്റിയിയുടെ പുനര്‍മൂല്യനിര്‍ണയ മാര്‍ക്കില്‍ വ്യത്യാസം കണ്ടാല്‍ ഫൈന്‍ ഈടാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു. ചുരുക്കം ചില സാഹചര്യങ്ങളില്‍ മാര്‍ക്ക് വ്യത്യാസം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് പുനര്‍മൂല്യ നിര്‍ണയം. അത് പരീക്ഷ സമ്പ്രദായത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: