ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികളാണ് പ്രഖ്യാപിച്ചത്.
നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢില്‍ നവംബര്‍ 7 & 17 നും, മധ്യപ്രദേശില്‍ നവംബര്‍ 17നും, നവംബര്‍ 23ന് രാജസ്ഥാന്‍, നവംബര്‍ 30ന് തെലങ്കാന വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
മിസോറാമിലെ ആകെ 8.52 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഛത്തീസ്ഗഢില്‍ 2.03 കോടി, മധ്യപ്രദേശില്‍ 5.6 കോടി, രാജസ്ഥാനില്‍ 5.25 കോടി, തെലങ്കാനയില്‍ 3.17 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഏകദേശം 60 ലക്ഷം ആദ്യ വോട്ടര്‍മാരും (18-19 വയസ്സ്) പങ്കെടുക്കും.
15.39 ലക്ഷം യുവ വോട്ടര്‍മാര്‍ക്ക് യോഗ്യതാ തീയതികളിലെ ഭേദഗതി മൂലം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. യുവ വോട്ടര്‍മാരെ പ്രചോദിപ്പിക്കാന്‍, 2900 പോളിംഗ് സ്‌റ്റേഷനുകള്‍ യുവാക്കള്‍ നിയന്ത്രിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍.
അഞ്ച് സംസ്ഥാനങ്ങളിലായി 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി 679 നിയമസഭാ മണ്ഡലങ്ങളിലായി 1.77 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. 17,734 മോഡല്‍ പോളിംഗ് സ്‌റ്റേഷനുകളും ഉണ്ടാകും. 621 പോളിംഗ് സ്‌റ്റേഷനുകള്‍ പിഡബ്ല്യുഡി സ്റ്റാഫും നിയന്ത്രിക്കുമെന്നും 8,192 പോളിംഗ് സ്‌റ്റേഷനുകളിലേ വോട്ടെടുപ്പ് വനിതകള്‍ നയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലായി 940ലധികം അന്തര്‍സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ഉള്ളതിനാല്‍, അനധികൃത പണം, മദ്യം, സൗജന്യങ്ങള്‍, മയക്കുമരുന്ന് എന്നിവയുടെ അതിര്‍ത്തി കടന്നുള്ള ഏത് നീക്കവും പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.
40 ദിവസത്തിനുള്ളില്‍ 5 സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് രാഷ്‌ട്രീയ പാര്‍ട്ടികളുമായും കേന്ദ്ര, സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അഞ്ച് സംസ്ഥാന അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: