ടെല്‍ അവീവ്: ഭീകരാക്രമണത്തിന് മറുപടിയായി ഹമാസിന്റെ നാവിക ബന്ധമുള്ള ആസ്ഥാനം തകര്‍ത്ത് ഇസ്രായേല്‍ വ്യോമസേന. ഭീകര സംഘടനയായ ഹമാസിന്റെ നേതാക്കള്‍ താമസിച്ചിരുന്ന വിവിധ കെട്ടിടങ്ങള്‍ക്കും നിരവധി പ്രവര്‍ത്തന ആസ്ഥാനങ്ങള്‍ക്കും നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയത്.
נכס מבצעי בשימוש ארגון הטרור חמאס הממוקם בלב מסגד במרחב ג'באליה pic.twitter.com/rBOMLrRRfz
— Israeli Air Force (@IAFsite) October 9, 2023
ഇസ്രായേല്‍ എയര്‍ഫോഴ്സ് പറയുന്നതനുസരിച്ച്, മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ആസ്ഥാനവും ഹമാസിന്റെ നേതാവ് മുഹമ്മദ് കാഷ്ടയുമായി ബന്ധപ്പെട്ട ആസ്ഥാനവുമാണ് വ്യോമസേന ആക്രമിച്ചത്. കൂടാതെ, ജബലിയ പ്രദേശത്തെ പള്ളിയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന സ്പോടകവസ്ഥുക്കളും വ്യോമസേന നശിപ്പിച്ചു.
חיל-האוויר תקף מבנה בו שהו פעילים של ארגון הטרור חמאס.
במקביל, נתקפו מספר מפקדות מבצעיות של ארגון הטרור ביניהן מפקדה המתפרסת על שטח של שלוש קומות ומפקדה המשויכת לבכיר בכוח הימי של חמאס, מחמד קשטה.בנוסף, הושמד נכס מבצעי בשימוש ארגון הטרור חמאס הממוקם בלב מסגד במרחב ג'באליה.
— Israeli Air Force (@IAFsite) October 9, 2023
ശനിയാഴ്ചയാണ് ഇസ്രായേലിന് നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 200ലേറെ പേരാണ് മരിച്ചത്. തുടര്‍ന്ന് രാജ്യത്തിനുള്ളിലേക്ക് കയറിയ ഭീകരര്‍ നിരവധിപേരെ കൊല്ലുകയും തട്ടി്ക്കൊണ്ടുപോകുകയുമായിരുന്നു. ഹമാസ് ആക്രമണം തുടങ്ങിയതിനുശേഷം ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡസന്‍ കണക്കിന് സൈനികരും പോലീസും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിരവധി ഇസ്രായേലികളെ ബന്ദികളാക്കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: