വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://ugcnet.nta.ac.in ല്‍
ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 28 വരെ
ചില ശാസ്ത്ര വിഷയങ്ങളടക്കം 83 ഹ്യൂമാനിറ്റീസ്, ഭാഷാ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസറാകാനും ഗവേഷണ പഠനത്തിനായി ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടാനുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യുജിസിയുടെ ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 6 മുതല്‍ 22 വരെ നടത്തും. കേരളത്തില്‍ ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. പരീക്ഷാഘടനയും സിലബസും വിഷയങ്ങളും ഉള്‍പ്പെടെ ‘യുജിസി നെറ്റ് ഡിസംബര്‍ 2023’ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://ugcnet.nta.ac.inല്‍ ലഭ്യമാണ്.
അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1150 രൂപ, ജനറല്‍ ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ 600 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി/തേര്‍ഡ് ജന്‍ഡര്‍ വിഭാഗത്തിന് 325 രൂപ. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്ടോബര്‍ 28 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം. ഫീസ് ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്/യുപിഐ മുഖാന്തിരം 29 ന് രാത്രി 11.50 വരെ അടയ്ക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ഒക്ടോബര്‍ 30-31 വരെ സൗകര്യം ലഭിക്കും.
യുജിസി നെറ്റ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് (ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഫോറന്‍സിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കോമേഴ്സ്, ക്രിമിനോളജി, ഇക്കണോമിക്സ്, എഡ്യൂക്കേഷന്‍, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിസ്റ്ററി, ഹോം സയന്‍സ്, ലോ, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മലയാളം, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ്, വിമെന്‍ സ്റ്റഡീസ്, യോഗ മുതലായ 83 വിഷയങ്ങളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി നോണ്‍ ക്രീമിലെയര്‍/എസ്സി/എസ്ടി/പിഡബ്ല്യുഡി/തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 1.12.2023 ല്‍ 30 വയസ്. എസ്സി/എസ്ടി/പിഡബ്ല്യൂഡി/ഒബിസി-എന്‍സിഎല്‍/തേര്‍ഡ് ജന്‍ഡര്‍/വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: