ടെല്‍ അവീവ്: ഇറാനും ലെബനന് ഭീകരവാദ സംഘടനയായ ഹിസ്ബുള്ളയും ഹമാസിന് പിന്തുണയുമായി രംഗത്തെത്തി. ഹമാസിന്റെ ആക്രമണത്തോടൊപ്പം, പാലസ്തീന് പിന്തുണയറിച്ച് ഡസന്‍ കണക്കിന് റോക്കറ്റുകളും ഷെല്ലുകളും ഇസ്രായേലിലേക്ക് അയച്ചതായി ഹിസ്ബുള്ള അറിയിച്ചു. വടക്കന്‍ ഇസ്രായേലിലുണ്ടായ തീപ്പിടിത്തത്തിന്റെ ഉത്തരവാദിത്തവും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്. മൗണ്ട് ഡോവ് മേഖലയിലുള്ള ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇസ്രായേല്‍ ഭാഗത്ത് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഹിസ്ബുള്ളയ്ക്കെതിരെ പീരങ്കി ആക്രമണം നടത്തിയതായും സൈന്യം അറിയിച്ചു.
അതേസമയം, ഹമാസിന് പിന്തുണയറിയിച്ച് ലണ്ടനില്‍ പാലസ്തീന് അനുകൂല സായുധസംഘങ്ങള്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. ഇതേതുടര്‍ന്ന് ലണ്ടനില്‍ പോലീസ് പട്രോളിങ് ശക്തമാക്കി. പാലസ്തീന് പതാകകളുമായി ആളുകള്‍ തെരുവുകളില്‍ നൃത്തം വയ്ക്കുന്നതിന്റെയും കാറിന്റെ ഹോണ്‍ മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ സാഹചര്യത്തിലാണ് പോലീസ് പട്രോളിങ് ശക്തമാക്കിയിരിക്കുന്നത്.
തുര്‍ക്കി, ഇറാന്, ഇറാഖ്, ജോര്‍ദാന്‍, ലബനന് എന്നിവിടങ്ങളിലും ആഘോഷങ്ങള്‍ നടന്നു. ഇറാന്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ പാലസ്തീന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: