ചേര്‍ത്തല: പല കാര്യങ്ങളിലും മുന്നിലാണെങ്കിലും കേരളത്തില്‍ ദളിതരുടെയും പിന്നാക്കക്കാരുടെയും ദയനീയാവസ്ഥ പരിഹരിക്കാന്‍ പോരാട്ടം അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരള പുലയന്‍ മഹാസഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാക്കാതെയും ഫണ്ടുകള്‍ വകമാറ്റിയും ക്രമക്കേടുകള്‍ നടത്തിയും വലിയ വെല്ലുവിളിയാണ് ദളിത് സമൂഹത്തോടു സംസ്ഥാനത്തു ചെയ്യുന്നത്. ദളിതരുടെ ക്ഷേമത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ തുടര്‍ച്ചയായി അട്ടിമറിക്കുന്ന സമീപനമാണ് നടക്കുന്നത്. ഇതിനെതിരെ കെപിഎംഎസ് അടക്കമുള്ള സംഘടനകള്‍ പോരാട്ടം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരമൊരുക്കാനുളള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഘട്ടംഘട്ടമായി ഇതു നടപ്പാക്കിവരുകയാണ്. കേരളത്തിലെ ദളിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല കാര്‍ത്ത്യായനീ ക്ഷേത്രമൈതാനിയില്‍ നിന്ന് ആയിരങ്ങളണിനിരന്ന പ്രകടനത്തിനുശേഷം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു തിരുമുല്ലവാരം പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് പി.പി. വാവ അദ്ധ്യക്ഷനായി.
ശിവഗിരിമഠം പ്രതിനിധി സ്വാമി വിദ്യാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി നിത്യചൈതന്യ, ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്.അജയകുമാര്‍, മര്‍ഫി വേളോര്‍വട്ടം, എസ്‌സി എസ്ടി സംയുക്ത സമിതി ജനറല്‍ സെക്രട്ടറി കെ. അനിരുദ്ധന്‍, കെപിഎംഎസ് അസിസ്റ്റന്റ് സെക്രട്ടറി ലോജനന്‍ അമ്പാട്ട്, സംസ്ഥാന ഖജാന്‍ജി സി.എ. ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്തു. തെങ്കാശി ദക്ഷിണകാശിമഠം ശ്രീനാരായണ ഗുരുകുലം മഠാധിപതി നിത്യചൈതന്യയതി പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: