കൊച്ചി: പുതിയ ഇന്ത്യ ഭരിയ്ക്കുന്നത് വേറെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം തിരിച്ചടിക്കും എന്ന് പറഞ്ഞാല്‍ തിരിച്ചടിച്ചിരിക്കുമെന്നും മോദിയെ പ്രശംസിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നസ്രത്ത് ജഹാന്.കാനഡയില്‍ ഖലിസ്ഥാന്‍ തീവ്രവാദിയെ ഇന്ത്യയുടെ സിഐഡി കൊന്നു എന്ന് കാനഡയിലെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിളിച്ചു പറയാണ് ലോകത്തോട്. ഇന്ത്യ കുലുങ്ങിയോ? ഇല്ല. അങ്ങിനെ ഒരു നാണുക്കേട് ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിന് ഉണ്ടാവാനില്ല. അതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിക്കുന്നുണ്ട്.നരേന്ദ്രമോദി ശബ്ദിക്കുന്നതുപോലും ശ്രദ്ധിച്ചാണ്. അദ്ദേഹത്തിനറിയാം. എവിടെ ശബ്ദിക്കണം. എവിടെ നിര്‍ത്തണം എന്ന്. തിരിച്ചടിക്കും എന്ന് പറഞ്ഞാല്‍ തിരിച്ചടിച്ചിരിക്കും. – നസ്രത്ത് ജഹാന് പറഞ്ഞു. ഒരു ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു നുസ്രത്ത് ജഹാന്റെ ഈ പ്രതികരണം
1985ല്‍ കനിഷ്ക ദുരന്തം.ഓര്‍മ്മയുണ്ടോ? 22 വിമാനജോലിക്കാര്‍ ഉള്‍പ്പെടെ 329 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് 128. കാനഡയിലെ മോണ്ട്രിയാലില് നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ 268 കാനേഡിയന്‍ യാത്രക്കാര്‍, 24 ബ്രിട്ടീഷ് യാത്രക്കാര്‍, 26 ഇന്ത്യന്‍ പൗരന്മാര് എന്നിങ്ങനെ ഉണ്ടായിരുന്നു. എവിയേഷന്‍ ഹിസ്റ്ററിയില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു. ഒരു പൊടിപോലും കിട്ടാതെ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് പസഫിക് സമുദ്രത്തിന്റെ മുകളില്‍ തകര്‍ന്നുവീണു. അന്ന് ഇന്ത്യ എന്തെങ്കിലും ചെയ്തോ? ( ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന് വേണ്ടി 1985ല്‍ ഇന്ത്യ ഭരിച്ചിരുന്നത് രാജീവ് ഗാന്ധിയായിരുന്നു). അന്ന് കാനഡയെ എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയ്ക്കായോ? ഖലിസ്ഥാന്‍ ഭീകരസംഘടനകളോട് ഇതിന്റെ പേരില്‍ ഇന്ത്യ പ്രതികരിച്ചോ? ഇല്ല. ഇന്നത്തെ മോദിയുടെ ഭരണകൂടമായിരുന്നെങ്കില്‍ പത്ത് എയര്‍ക്രാഫ്റ്റ് തകര്ത്തിട്ടുണ്ടാകും. അതാണ് പുതിയ ഇന്ത്യ തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കും. – നുസ്രത്ത് ജഹാന് പറഞ്ഞു.
(അന്ന് കനിഷ്ക വിമാനത്തിന്റെ കാര്‍ഗോയില്‍ ബോംബുവെച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഖലിസ്ഥാന്‍ തീവ്രവാദി സംഘടനയായ ബബ്ബര്‍ ഖല്‍സയും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും ആണ് ഈ ബോംബ് വെച്ചതെന്നാണ് കരുതുന്നത്. എന്നിട്ടും കാനഡയില്‍ ഈ സംഘടനകള്‍ക്കെതിരെ നടപടി ഉണ്ടായില്ല. ഇന്ത്യയിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഒന്നും ചെയ്തില്ല)
കോവിഡ് കാലത്ത് എന്താ ഇവിടെ നടന്നത് ഇന്ത്യയുടെ വാക്സിന് നല്ലതല്ല എന്ന് പറഞ്ഞ് ഇവിടെ പ്രചാരണം നടന്നു. പക്ഷെ ലോകത്ത് എല്ലായിടത്തും ഏറ്റവുമധികം ഉപയോഗിച്ചത് ഇന്ത്യയുടെ വാക്സിന് ആണ്. ഏത് വിധേനെയും ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ് ഇവിടെയുള്ളവര്‍. – നുസ്രത്ത് ജഹാന് പറഞ്ഞു.
“ന്യൂസ് ക്ലിക്കിന്റേത് ഒരു അന്താരാഷ്ട്ര സെക്യൂരിറ്റി പ്രശ്നമാണ്. അത് ഏജന്‍സി അന്വേഷിച്ച് വ്യക്തമായ നിലപാട് പറയും. പക്ഷെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നാളെ സുപ്രീംകോടതിയില്‍ എന്താണ് അഭിഭാഷകന് വാദിക്കേണ്ടത് എന്ന് വരെ പറയുന്നവരാണ്.” – കേരളത്തിലെ മാധ്യമ തീവ്രവാദത്തെ വിമര്‍ശിച്ചുകൊണ്ട് നുസ്രത്ത് ജഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: