കൊച്ചി: ആയുര്‍വേദത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ‘സുപുത്രീയം’ ദേശീയ സെമിനാര്‍ എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിന്റെ ആയുര്‍വേദ, സുഖചികിത്സാ രീതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യതയുണ്ടെന്നും ആയുഷ് വിസയുടെ നേട്ടം ഏറ്റവുമധികം ഉണ്ടാകാന്‍ പോകുന്ന സംസ്ഥാനം കേരളമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ ആയുര്‍വേദത്തിന് പിന്തുണ വര്‍ധിക്കുമ്പോഴും കേരള സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് പൊതുജനാരോഗ്യ ബില്ലിനെ പരാമര്‍ശിച്ച് മന്ത്രി കുറ്റപ്പെടുത്തി.
വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.ടി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. കേരള ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍ വിശിഷ്ടാതിഥിയായി. അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കര അമൃതാനന്ദപുരി, ഡോ. ജയലക്ഷ്മി അമ്മാള്‍, വിശ്വ ആയുര്‍വേദ പരിഷത്ത് ദേശീയ പ്രഭാരി ഡോ. സുരേഷ് ജക്കോട്ട്യ, ദേശീയ സെക്രട്ടറി ഡോ. സുരേന്ദ്ര ചൗധരി, ഡോ. ശ്രീധര്‍ അനിഷെട്ടി, ഡോ. രവികുമാര്‍ കല്യാണിശേരില്‍, ഡോ. ആദര്‍ശ് സി.രവി, ഡോ. ദിനേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.
വൈദ്യ പി.ബി.എ വെങ്കിടാചര്യ മെമ്മോറിയല്‍ ദേശീയ ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേറ്റ് തീസിസ് അവാര്‍ഡ് ഡോ. കെ.പി. കാര്‍ത്തിക്, ഡോ.രേണു യാദവ്, ഡോ. വി.എം. മഞ്ജുഷ എന്നിവര്‍ക്ക് മന്ത്രി വിതരണം ചെയ്തു.
ആയുര്‍വേദ രംഗത്തെ വിശിഷ്ട സേവനത്തെ മാനിച്ച് ഡോ. നാരായണന് നമ്പൂതിരി, ഡോ. എന്‍.കെ. മഹാദേവന്, ഡോ. പി.കെ. ധര്മപാലന്, ഡോ. ജി. അനില്‍ കുമാര്‍ ഡോ. ഡി. സുരേഷ്കുമാര്‍ എന്നിവരെ ആദരിച്ചു.
സെമിനാറില്‍ ഡോ. പി.എല്‍.ടി. ഗിരിജ, ഡോ. രോഷ്നി അനിരുദ്ധന്, ഡോ.കെ. വിദ്യ ബെല്ലാല്‍, ഡോ. ഹേമലത എസ്. പോറ്റി, ഡോ. സി.എസ്. അഞ്ജലി, ഡോ. ആഭാ എല്‍. രവി, ഡോ. സി.എം. മഞ്ജുള എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. സമാപന സമ്മേളനം കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളം ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ നടന്ന ഗര്‍ഭ സംസ്കാര സുപുത്രീയം ദേശീയ സെമിനാര്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ആദര്‍ശ് സി. രവി, ഡോ. ജയലക്ഷ്മി അമ്മാള്‍, ഡോ.സുരേന്ദ്ര ചൗധരി, ഡോ.സുരേഷ് ജക്കോട്ട്യ, ഡോ.മോഹന്‍ കുന്നുമ്മേല്‍, സ്വാമി ശങ്കരാമൃതാനന്ദപുരി, ഡോ.ശ്രീധര്‍ അനിഷെട്ടി, ഡോ.രവികുമാര്‍ കല്യാണിശേരില്‍, ഡോ.ദിനേശ് കുമാര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: