Categories: World

ഇസ്രയേലില്‍ രാജ്യത്തിന് വേണ്ടി പോരാടാനും പ്രതിപക്ഷം എത്തും ; യുദ്ധം ചെയ്യാനെത്തിയ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന്റെ വീഡിയോ വൈറല്‍

Published by

ടെല്‍ അവീവ് : ഇതാണ് ഇസ്രയേല്‍. അവിടെ വിട്ടുവീഴ്ചകളില്ല. രാജ്യത്തിന് ഭീഷണി ഉയര്‍ന്നാല്‍ ഏത് വലിയ നേതാവും പോരാടനെത്തും. ഇവിടെ ഭരണത്തെയും പ്രധാനമന്ത്രിയെയും കുറ്റം പറയാന്‍ മാത്രമല്ല പ്രതിപക്ഷം. രാജ്യത്തിന് പ്രതിസന്ധിയുണ്ടായാല്‍ ശത്രുക്കളെ നേരിടാന്‍ ഭരണപക്ഷത്തിനൊപ്പം അവര്‍ എത്തും.

കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ ചെറുക്കാന്‍ സൈനികക്യാമ്പില്‍ ഓടിയെത്തിയ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന്റെ വീഡിയോ വൈറലാണ്. ഇസ്രയേല്‍ ഭരിയ്‌ക്കുന്നത് എതിരാളിയായ ബെഞ്ചമിന്‍ നെതന്യാഹൂ ആണെങ്കിലും ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് ഹമാസിനോട് യുദ്ധം ചെയ്യാന്‍ വേണ്ടി ഇസ്രയേല്‍ സൈന്യത്തിനൊപ്പം ചേരാന്‍ പട്ടാളക്യാമ്പില്‍ എത്തുന്നതാണ് ഈ വീഡിയോ. അദ്ദേഹം യുദ്ധസന്നാഹത്തോടെ നില്‍ക്കുന്ന പട്ടാക്കാര്‍ക്കിടയിലേക്ക് ഓടിയെത്തുകയാണ്. നീല ജീന്‍സും ചാരനിറത്തിലുള്ള ടീഷര്‍ട്ടും അണിഞ്ഞ നാഫ്തലി ബെന്നറ്റ് പട്ടാളക്കാരുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

ഉടനെ തന്നെ പട്ടാളവസ്ത്രമണിഞ്ഞ് നാഫ്തലി ബെന്നറ്റും ഇസ്രയേലി‍ സൈന്യത്തിനൊപ്പം പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ക്കെതിരെ പോരാടാനെത്തി.നാഫ്തലിയുടെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സഖ്യകക്ഷി ഇസ്രയേല്‍ ഭരിയ്‌ക്കുമ്പോള്‍ പ്രതിപക്ഷത്തായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി നെതന്യാഹു. ഇപ്പോള്‍ നെതന്യാഹു പ്രധാനമന്ത്രിയായപ്പോള്‍ നാഫ്തലി ബെന്നറ്റ് പ്രതിപക്ഷത്താണ്. പക്ഷെ രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവിടെ ഒറ്റക്കെട്ടാണ്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക