വലിയ പ്രതീക്ഷകളുമായെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് ചാവേര്‍. ചിത്രത്തിനെതിരെ നിരന്തരമായ ഡീഗ്രേഡിംഗാണ് ഇപ്പോള്‍ നടക്കുന്നത്. സംഘപരിവാര്‍ രാഷ്‌ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് സിനിമയെ പിന്തുണച്ചും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത്.
നാളെ രാവിലത്തെ ഷോയ്‌ക്ക് ലുലുവില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഈ പടം കാണരുതെന്ന ഏകപക്ഷീയമായ അടിച്ചമര്‍ത്തലാണ് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
പടത്തിനെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതിനെതിരെ നേരത്തെ സിനിമയില്‍ പ്രധാന വേഷത്തിലെത്തിയ അര്‍ജുന്‍ അശോകും രംഗത്തെത്തിയിരുന്നു.
കുറിപ്പ് ഇങ്ങനെ…
ചാവേര്‍…നാളെ രാവിലെ 10 മണിയുടെ ഷോക്ക് ലുലുവില്‍ ബുക്ക് ചെയ്തു…ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം…ഈ പടം കാണരുത്..കാണരുത്..എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലാണ്…അങ്ങിനെയാണെങ്കില്‍ ഇത് കണ്ടേ പറ്റു…കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്‌കാരി പ്രവര്‍ത്തനം എന്ന് ഞാന്‍ വിശ്വസിക്കുന്നു..ബാക്കി നാളെ …
ചാവേർ…നാളെ രാവിലെ 10 മണിയുടെ ഷോക്ക് ലുലുവിൽ ബുക്ക് ചെയ്തു…ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം…ഈ പടം…
Posted by Hareesh Peradi on Sunday, October 8, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: