ചെന്നൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച ബൗളിംഗിന് മുന്നില്‍ ഓസ്ട്രേലിയ പതറി. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിളങ്ങി.
മൂന്നാം ഓവറില്‍ തന്നെ ജസ്പ്രീത് ബുംറ ഓപ്പണര്‍ മാര്‍ഷിനെ പുറത്താക്കി. പിന്നാലെ സ്മിത്തും വാര്‍ണറും ചേര്‍ന്ന് ഓസ്ട്രേലിയന്‍ സ്കോര്‍ മുന്നോട്ട് കൊണ്ടു പോയി.സ്കോര്‍ 74 റണ്‍സില്‍ നില്‍ക്കെ ആണ് 41 റണ്‍സ് എടുത്ത വാര്‍ണറിനെ ജഡേജ വീഴ്ത്തി.
അധികം വൈകാതെ കുല്‍ദീപ് സ്മിത്തിനെ (46) പുറത്താക്കി. 27 റണ്‍സ് എടുത്ത ലബുഷാനെയും റണ്‍സെടുക്കാതെ കാരെയും ജഡേജയ്ക്ക്
മുന്നില്‍ വീണു.
മാക്സ്വെലിനെ (15) കുല്‍ദീപ് ബൗള്‍ഡ് ആക്കിയപ്പോള്‍, ഗ്രീന്‍ അശ്വിന്റെ പന്തില്‍ ഹാര്‍ദികിന് ക്യാച്ച് നല്കി.കമ്മിന്‍സിനെയും (15) ബുമ്ര മടക്കി. ഹാര്‍ദ്ദികും സിറാജും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
കുല്‍ദീപ് 10 ഓവറില്‍ 42 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. അശ്വിന് 10ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും, ബുമ്ര 10 ഓവറില്‍ 35 റണ്‍സ് നല്കി രണ്ട് വിക്കറ്റും വീഴ്ത്തി.
എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. മൂന്നോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലാണ് നിലവില്‍ ഇന്ത്യ. ഇഷാന് കിഷന്, രോഹിത് ശര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ സംപൂജ്യരായി കൂടാരം കയറി. മിച്ചല്‍ സ്റ്റാര്‍ക്ക് ഇഷാന് കിഷനെ പുറത്താക്കിയപ്പോള്‍ മറ്റ് രണ്ട് പേരെയും ജോഷ് ഹാസല്‍ വുഡാണ് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: