കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരണ സംഖ്യ 2000 ആയി.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനമെന്ന് പ്രവിശ്യയുടെ ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇറാന് അതിര്‍ത്തിയില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഹെറാത്ത് അഫ്ഗാനിസ്ഥാന്റെ സംസ്കാരിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. എകദേശം 1.9 ദശലക്ഷം ആളുകള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: