ഇന്ന് കേരളത്തില്‍ ഒന്‍പത് എഡീഷനുകളുള്ള ജന്മഭൂമി ദിനപത്രം മാധ്യമരംഗത്ത് ഉണ്ടാക്കിയിട്ടുള്ള മാറ്റം സ്തുത്യര്‍ഹമാണ്. കേരള സമൂഹത്തില്‍ അംഗീകാരം നേടിയെടുത്ത ജന്മഭൂമി ദിനപത്രത്തിന്റെ യാത്ര വളരെ ദുര്‍ഘടം നിറഞ്ഞതായിരുന്നുവെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലയളവില്‍ ജന്മഭൂമി ഒരു സായാഹ്ന ദിനപത്രമായിട്ടാണ് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ പത്രാധിപര്‍ പി.വി.കെ നെടുങ്ങാടിയേയും എഡിറ്റര്‍ പി. നാരായണനെയും കോഴിക്കോട്ടെ താമസസ്ഥലത്തുനിന്ന് നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ അതിന് ദൃസാക്ഷിയായ ഒരു ഹതഭാഗ്യനാണ് ഞാന്‍. പത്രവും പ്രസും അടച്ചുപൂട്ടി. പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം ദിനപത്രമായി എറണാകുളത്തുനിന്നും പുനഃരാരംഭിച്ചു.
1980 ഏപ്രലില്‍ 16ന് എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ആദരണീയനായ എല്‍.കെ. അദ്വാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് എം.പി. മന്മഥന്, വിഎം കൊറാത്ത് പോലെ ബഹുമുഖ പ്രതിഭകള്‍ ജന്മഭൂമിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്ത് ഡബിള്‍ ഡമ്മി പ്രസില്‍ അടിച്ചിരുന്ന പത്രം ഇന്ന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മറ്റ് പത്രങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെ നില്ക്കുന്നു.
കേരളത്തിലെ എട്ടും ബെംഗളുരുവിലെയും എഡീഷനുകളിലൂടെയായി ലക്ഷക്കണക്കിന് ആള്‍ക്കാരെ വായനക്കാരാക്കി മുന്നേറുകയാണ്. ഈ മുന്നേറ്റത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അവരോടുളള കടപ്പാട് മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഇനിയും മുന്നോട്ട് കുതിക്കുകയാണ്. ഈ കുതിപ്പില്‍ നിങ്ങളോരുരുത്തരുടെയും പിന്തുണ അഭ്യത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: