തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ കല്ല്യാണ്‍ ജ്വല്ലേഴ്സിന് ഓഹരിവിപണിയില്‍ വന്‍ ഡിമാന്റ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വില കുതിച്ചുയരുകയാണ്. ഏറ്റവും ഒടുവില്‍ ട്രേഡിംഗ് നടന്ന വെള്ളിയാഴ്ച മാത്രം ആറ് ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.
2023 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസ ഫലം പുറത്തുവന്നപ്പോള്‍ കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ചയുണ്ടായി. 2034-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 29 ശതമാനമാണ് വളര്‍ച്ച. ഇന്ത്യയിലെമ്പാടുമുള്ള ജ്വല്ലറികളിലും ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളിലും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയാണ് ഇതിന് കാരണം.
ഇന്ത്യയില്‍ മാത്രം ഇക്കാലയളവില്‍ 32 ശതമാനം വരുമാനവര്‍ധന ഉണ്ടായി. വെള്ളിയാഴ്ച കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിലയില്‍ 5.5 ശതമാനം കുതിച്ചുകയറ്റമുണ്ടായി. ഒറ്റ ദിവസം 23 രൂപ 75 പൈസ ഉയര്‍ന്ന് ഓഹരി വില 277 രൂപ 25 പൈസയില്‍ എത്തി.
ദക്ഷിണേന്ത്യ ഒഴികെയുള്ള കല്യാണ്‍ ശാഖയിലാണ് ബിസിനസ് കുതിപ്പ് കൂടുതലായി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ മേഖലയില്‍ 33 ശതമാനം അധിക വളര്‍ച്ചയുണ്ടായി.
കഴിഞ്ഞ ആറ് മാസത്തില്‍ കല്ല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിലയില്‍ 147 ശതമാനമാണ് വര്‍ധന ഉണ്ടായത്. ആറുമാസം മുന്‍പ് 104 രൂപ ഉണ്ടായിരുന്ന ഓഹരി വില ഇപ്പോള്‍ 153 രൂപ വര്‍ധിച്ച് 257 രൂപയായി.
ടി.എസ്. കല്യാണരാമന് ആണ് കല്യാണ്‍ ജ്വല്ലേഴ്സിനെ നയിക്കുന്നത്. പരമ്പരാഗതമായി വസ്ത്രവ്യാപാരരംഗത്തുണ്ടായിരുന്ന കല്യാണ്‍ കുടുംബത്തില്‍ നിന്നും ടി.എസ്. കല്യാണരാമന് വഴി മാറി സ്വര്‍ണ്ണാഭരണ ബിസിനസിലേക്ക് കടക്കുകയായിരുന്നു. രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നീ രണ്ട് ആണ്മക്കളും ജ്വല്ലറി ബിസിനസ് രംഗത്ത് അച്ഛന് ടി.എസ്. കല്യാണരാമനോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: