തിരുവനന്തപുരം: വനം വകുപ്പ് തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ നവംബറില്‍ ഇ-ലേലം നടത്തും.
തേക്ക്, മറ്റ് കട്ടിത്തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും കട്ടിത്തടി ഉള്‍പ്പെടെയുള്ള മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമര്‍പ്പിക്കേണ്ടത്.
ആര്യങ്കാവ് കുളത്തൂപ്പുഴ തടി ഡിപ്പോയില്‍ നവംബര്‍ രണ്ടിനും തെന്മല തടി ഡിപ്പോ അച്ചന്‍കോവിലില്‍ നവംബര്‍ ഒന്‍പതിനും കുളത്തൂപ്പുഴ തടി ഡിപ്പോ (അച്ചന്‍കോവില്‍ അനെക്‌സ്) മുള്ളുമലയില്‍ നവംബര്‍ 17നും തെന്മല തടി ഡിപ്പോ അച്ചന്‍കോവിലില്‍ 24നുമാണ് ഇലേലം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഇഓക്ഷന്‍ വെബ് സൈറ്റ് ആയ www.mstcecommerce.com , www.forest.kerala.gov.in എന്നിവ സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: