ഗാസ: ഇസ്രയേലിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം. നിരവധി പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സൈനികരെ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ഇസ്രയേലി പൗരന്മാരെ വധിച്ചതിന്റെയും ബന്ദികളാക്കിയതിന്റെയും ക്രൂര ദൃശ്യങ്ങൾ ഹമാസ് ഭീകരർ പുറത്തു വിടുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി. ഗാസയിൽ നിന്നും ഹമാസ് ഭീകരർ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) അറിയിച്ചു.
ഇസ്രയേലിലെ മതാഘോഷങ്ങളുടെ സമാപന ദിവസത്തിലാണ് ഭീകരാക്രമണം. അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. ജനങ്ങളെ നമ്മൾ യുദ്ധം ചെയ്യുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്രയേലി പൗരന്മാർ ആഘോഷം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ ആക്രമണം നടത്തിയത്. ഗാസയിലെ ഹമാസ് ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ശക്തമായ ആക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ദക്ഷിണ ഇസ്രയേൽ ആക്രമിച്ച ഹമാസ് ഭീകരർ സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വാഹങ്ങളിലെത്തിയ തോക്കു ധാരികൾ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അല്‍ അഖ്സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന് വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ഡെയ്ഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തില്‍ അറിയിച്ചു.
അതേസമയം, ഗാസ മുനമ്പിന് സമീപം താമസിക്കുന്ന ഇസ്രയേല്‍ പൗരന്മാരോട് വീടുകളില്‍ കഴിയാന്‍ ഐ.ഡി.എഫ്. നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: