തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൗരോര്‍ജ പ്ലാന്റ്സ്ഥാപിക്കുന്നു. കാനറാ ബാങ്കിന്റെ സ്പോണ്സര്ഷിപ്പിലുടെ 30 ലക്ഷം രൂപ ചെലവില്‍ 50 കിലോവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ കമ്മീഷനിംങ്ങ് കാനറ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍, ക്ഷേത്ര ഭരണസമിതി അംഗമായ അവിട്ടം തിരുന്നാള്‍ ആദിത്യവര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ്, മാനേജര്‍ ബി. ശ്രീകുമാര്‍, കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പ്രദീപ് കെ.എസ്., എസ്. ശരവണന്, ചീഫ് മാനേജര്‍ രാജേഷ് രാജ്മോഹന്‍, സീനിയര്‍ മാനേജര്‍ പി.എസ്. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: