ആമസോണിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന പദ്ധതിയായ കുയ്പർ ഇന്റർനെറ്റ് നെറ്റ്‌വർക്കിന് വേണ്ടിയുള്ള പ്രോട്ടോ ടൈപ്പ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. വെള്ളിയാഴ്ച ഫ്‌ളോറിഡയിൽ നിന്നാണ് വിക്ഷേപണം നടന്നത്. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്കിന് സമാനമായ ഉപഗ്രഹ ശ്യംഖലയാണ് കുയ്പർ ഇന്റർനെറ്റിലൂടെ ആമസോൺ ലക്ഷ്യം വെയ്‌ക്കുന്നത്.
ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് ഇതിന്റെ ഭാഗമായി വിക്ഷേപിക്കുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റിൽ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വിക്ഷേപിച്ചത്. രണ്ട് കുയ്പർ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. മുമ്പ് മറ്റ് റോക്കറ്റുകളിലായി വിക്ഷേപിക്കാൻ ലക്ഷ്യം വെച്ചിരുന്ന പദ്ധതി വൈകുകയായിരുന്നു.
കുറച്ച് വർഷങ്ങൾക്കുള്ളിൽ 3,236-ൽ ഏറെ ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് ആമസോൺ ലക്ഷ്യം വെയ്‌ക്കുന്നത്. ആഗോള തലത്തിൽ ഇതുവഴി ഉപഗ്രഹ ഇന്റർനെറ്ര് ലഭ്യമാക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: