തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ രണ്ടാം ദിനവും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണയിൽ 200 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 42,200 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 25 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,275 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4358 രൂപയാണ് വിപണി വില. ഹാൾമാർത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് വിപണിയിൽ 103 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: