വിലപ്പെട്ട വസ്തുക്കൾ നഷ്ടമായാൽ ഇനി വിഷമിക്കണ്ട. പുതിയ ഗാലക്സി സ്മാർട് ടാഗ് 2 പ്രഖ്യാപിച്ച് സാംസങ് ഇലക്ട്രോണിക്സ്. ആദ്യ സ്മാർട് ടാഗ് അവതരിപ്പിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനി പുതിയ ടാഗ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 11-ന് ഇത് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
കൂടുതൽ ട്രാക്കിംഗ് ഫീച്ചറുകളുമായാണ് ഗാലക്സി സ്മാർട് ടാഗ് 2 എത്തുന്നത്. വിലപിടിപ്പുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുകയാണെങ്കിൽ എവിടെയെന്ന് കണ്ടെത്തുന്നതിനും ടാഗ് ഉപകാരപ്രദമാകും. ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കോൺടാക്ട് ലിസ്റ്റ് ഒരു ടെക്സ്റ്റ് മെസേജിന്റെ സഹായത്തോടെ ടാഗിൽ ഉൾപ്പെടുത്താനാകും.
ടാഗ് ഘടിപ്പിച്ചിട്ടുള്ള വസ്തുവോ വളർത്തു മൃഗങ്ങളോ നഷ്ടമാകുകയാണെങ്കിൽ മറ്റാർക്കെങ്കിലും നഷ്ടമായാൽ എൻഎഫ്സി സംവിധാനത്തിലൂടെ ടാഗ് സ്കാൻ ചെയ്ത് ഉടമയുടെ വിവരങ്ങൾ കണ്ടെത്താൻ സാധിക്കും. 700 ദിവസം പവർ സേവിംഗ് മോഡിൽ ഇത് പ്രവർത്തിക്കും. സാധാരണ മോഡിലാണെങ്കിൽ 500 ദിവസമാണ് ബാറ്ററി ലൈഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: