നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തയാറെയുപ്പിൽ. മാസങ്ങൾക്കുള്ളിൽ നിരക്ക് വർദ്ധന നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ നിരക്ക് വർദ്ധന ഉണ്ടായേക്കും.
വിവിധ രാജ്യങ്ങളിൽ നിരക്ക് വർദ്ധനവ് നടപ്പിലാക്കും. യുഎസിലും കാനഡയിലുമാകും ആദ്യം നിലവിൽ വരിക എന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിരക്ക് വർദ്ധന നടപ്പിലാക്കിയേക്കും. കഴിഞ്ഞ വർഷവും നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
ഇത്തവണ എത്ര രൂപയുടെ വർദ്ധനവാകും ഉണ്ടാകുക എന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. ഈ വർദ്ധനവ് ഇന്ത്യയിൽ അവതരിപ്പിച്ചില്ലെങ്കിലും പാസ്‌വേർഡ് ഷെയറിംഗിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: