കോട്ടയം: നടന് സുരേഷ് ഗോപിയുടെ കരുണയുടെ കരങ്ങള്‍ കെ.എം.ധന്യയിലേക്കും എത്തി. മോഹം പോലെ ധന്യയക്ക് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടം സ്വന്തമാക്കാം. അതുകഴിഞ്ഞ് വിമാനവും പറത്താം.
പൈലറ്റാകുക എന്ന മോഹത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയില്‍ പഠിക്കുന്ന കോട്ടയം, വാകത്താനം വാലുപറമ്പില്‍ മഹേഷിന്റെയും ബിന്ദുവിന്റെയും മകള്‍ ധന്യയ്ക്ക് പഠം മുടങ്ങിന്ന അവസ്ഥയായിരുന്നു. സാമ്പത്തിക പ്രയാസം തന്നെ കാരണം.
ക്ലീനിങ് ജീവനക്കാരനായ മഹേഷിനും മകളുടെ സ്വപ്നത്തിനൊപ്പം പറക്കാനാഗ്രഹമുണ്ടെങ്കിലും പണം പ്രശ്നമായി. ഫീസ് അടയ്ക്കാനുള്ള സാമ്പത്തിക പ്രയാസം നേരിട്ടത അറിഞ്ഞ സുരേഷ് ഗോപി തന്റെ മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച ‘ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ്’ വഴി ഫീസ് തുക എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: