ഫ്ലോറിഡ : ഒരു ഡോക്ടറുടെ നിസ്വാര്‍ത്ഥ പ്രവൃത്തിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റായ ഡോ. അലി അല്സമാര ഒരു കുട്ടിക്കായി സ്വന്തം മജ്ജ നല്‍കിയതാണ് വലിയ വാര്‍ത്താപ്രാധാന്യം നേടിയത്.
അമേരിക്കയിലാണ് സംഭവം.ഡോ. അലി അല്സമാരയുടെ അസ്ഥി മജ്ജ അര്‍ബുദരോഗബാധിതനായ ഒരു കുട്ടിക്ക് ചേരുമെന്ന് അറിഞ്ഞപ്പോള്‍ ഒട്ടും മടിക്കാതെ അത് ദാനം ചെയ്യാന്‍ ഡോക്ടര്‍ മുന്നോട്ട് വരികയായിരുന്നു.
മജ്ജ എടുക്കാനുളള ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞത് തനിക്ക് അല്‍പ്പം വേദനയുണ്ടെങ്കിലും സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ്. അര്‍ബുദ ബാധിതനായ ഡോക്ടറുടെ സുഹൃത്തിനെ ഒരു ദാതാവ് രക്ഷിച്ചതാണ് ഡോക്ടര്‍ക്കും മജ്ജ ദാനം ചെയ്യാന്‍ പ്രേരകമായത്. ഇത് മറ്റുളളവരെയും ദാതാക്കളാകാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഡോക്ടര്ക്കുളളത്.
ഒരു ദിവസം മുമ്പാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. അതിനു ശേഷം 45,000 ത്തോളം ലൈക്കുകള്‍ ലഭിച്ചു. ഷെയറിന് ആളുകളില്‍ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: