സോചി: ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തിയോടെ വളരുകയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം മികച്ചതാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.ലോകത്ത് മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇന്ത്യക്കാര്‍ മുദ്ര പതിപ്പിക്കുന്നുണ്ട്. അതിനാല്‍ റഷ്യയെപ്പോലെ ഇന്ത്യയ്ക്കും അതിര്‍ത്തികളില്ലെന്നും പുടിന് പറഞ്ഞു.
ഇന്ത്യയില്‍ സര്‍ക്കാര്‍ ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണെന്നും റഷ്യക്കും ഇന്ത്യക്കും ഇടയില്‍ വിള്ളലുണ്ടാക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ ശ്രമങ്ങള്‍ അര്‍ഥശൂന്യമാണെന്നും വ്ളാദിമിര്‍ പുടിന് പറഞ്ഞു.റഷ്യയില്‍ നിന്ന് ഇന്ത്യയെ അകറ്റാനുള്ള ശ്രമങ്ങള്‍ അര്‍ഥശൂന്യമാണെന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കുത്തകയോട് യോജിക്കാത്ത എല്ലാവരില്‍ നിന്നും ഒരു ശത്രുവിനെ സൃഷ്ടിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നത്.ഇന്ത്യയുള്‍പ്പെടെ എല്ലാവരും അപകടത്തിലാണ് .എന്നാല്‍ ഇന്ത്യന്‍ നേതൃത്വം അവരുടെ രാജ്യ താത്പര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും പുടിന് സോചിയിലെ റഷ്യന്‍ ബ്ലാക്ക്സീ റിസോര്‍ട്ടില്‍ പ്രഭാഷണത്തില്‍ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം വിലക്കുറവുള്ള റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പുടിന് ഇങ്ങനെ പറഞ്ഞത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് യുഎസും യൂറോപ്യന്‍ യൂണിയനും ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: