ന്യൂദല്‍ഹി: നക്സല്‍ വാദം മനുഷ്യരാശിക്ക് ഒരു ശാപമാണ്. ഇടത് ഭീകരവാദ എല്ലാ രൂപങ്ങളെയും വേരോടെ പിഴുതെറിയാന്‍ നരേന്ദ്രമോദി നേതൃത്ത്വം നല്ക്കുന്ന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതുപക്ഷ ഭീകരവാദത്തെക്കുറിച്ചുള്ള അവലോകന യോഗത്തിനു (എല്‍ഡബ്ല്യുഇ) മുന്നോടിയായാണ് അദ്ദേഹം പ്രതികരിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് എന്നിവരും രാജ്യത്ത് നിന്ന് ഇടതുപക്ഷ തീവ്രവാദത്തെയോ നക്സലിസത്തെയോ പൂര്‍ണമായി വേരോടെ പിഴുതെറിയുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള യോഗത്തില്‍ പങ്കെടുത്തു.
ട്രൈബല്‍ അഫയേഴ്സ് മന്ത്രി അര്ജുന് മുണ്ട, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്; കേന്ദ്ര ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സഹമന്ത്രി അശ്വിനി ചൗബെ. വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ ചൗഹാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ആഭ്യന്തര സെക്രട്ടറി അജയ് ഭാല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, എന്‍ഐഎ, എസ്എസ്ബി, ബിഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എന്‍എസ്ജി എന്നിവയുടെ ഡയറക്ടര്‍ ജനറല്‍മാരും നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. അവസാന എല്‍ഡബ്ല്യുഇ മീറ്റിംഗ് നടന്നത് 2021 സപ്തംബറിലാണ്.
Naxalism is a curse to humanity and we are resolved to uproot it in all its forms.
I look forward to chairing the Review Meeting on Left Wing Extremism (LWE) in New Delhi today to further our efforts to fulfil PM @narendramodi Ji’s vision of an LWE-free nation. https://t.co/l3bEtP0Vv3
— Amit Shah (@AmitShah) October 6, 2023
പോലീസ് സേനയുടെ നവീകരണത്തിനും പരിശീലനത്തിനുമായി ആധുനികവത്കരണം (എംപിഎഫ്), സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്‍ഡിച്ചര്‍ (എസ്ആര്‍ഇ) പദ്ധതി, പ്രത്യേക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി (എസ്ഐഎസ്) എന്നിവയ്ക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്കുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിനായി, പുതിയ റോഡുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ (ഇഎംആര്‍എസ്) തുറക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: