തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്.
പ്രതിയെ തേനിയില്‍ നിന്നാണ് പിടികൂടിയത്. നിലവില്‍ പത്തനംതിട്ട സ്റ്റേഷനില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം നിയമന കോഴക്കേസില്‍ തിരുവനന്തപുരം കന്റോമെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്.
പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കന്റോമെന്റ് പോലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക. മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്.
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മരുമകള്‍ ഡോ.നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖില്‍ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നല്കിയാല് ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: