ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകും വിധത്തിൽ പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ഫോൺ നമ്പർ പങ്കുവെയ്‌ക്കാതെ ആശയവിനിമയം നടത്താൻ സാധിക്കുന്ന പുതിയ യൂസർ നെയിം ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ പങ്കുവെയ്‌ക്കാതെ ആശയവിനിമയം നടത്താനാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കോൾ ചെയ്യുമ്പോൾ ഐപി അഡ്രസ് സംരക്ഷിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.
വോയ്‌സ്, വീഡിയോ കോൾ എന്നിവയിൽ ഏർപ്പെടുമ്പോൾ ഉപയോക്താവിന്റെ ഐപി അഡ്രസ് വ്യക്തമാക്കാതെ സ്വകാര്യത നൽകുന്നു. പ്രൈവസി സെറ്റിംഗ്‌സിലാകും പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: