യൂജിസി നെറ്റ് ഡിസംബർ ആറ് മുതൽ 22 വരെ നടക്കും. ഒക്ടോബർ 28 വരെ ഓൺലൈൻ മുഖേന അപേക്ഷിക്കാനാകും. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുമുള്ള യോഗ്യത പരീക്ഷയാണിത്.
1,150 രൂപയാണ് അപേക്ഷ ഫീസ്. പിന്നോക്ക വിഭാഗം സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളർക്ക് 600 രൂപയാണ് ഫീസ്. 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാനാകും.എന്നാൽ ഒന്നിലധികം വിഷയങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിന്നോക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്കാണ് വേണ്ടത്. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: