ന്യൂഡൽഹി: മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതൽ ബോളിവുഡ് പ്രമുഖരിലേക്ക്. നടൻ രൺബീർ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള സമൻസ് അയച്ചതിന് പിന്നാലെയാണ് കൂടുതൽ താരപ്രമുഖരിലേക്ക് ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്.
നടനും അവതാരകനുമായ കപിൽ ശർമ, നടിമാരായ ഹുമ ഖുറേഷി, ഹിനാ ഖാൻ എന്നിവർക്കാണ് ഇ.ഡി. പുതുതായി സമൻസ് അയച്ചിരിക്കുന്നത്. ഇവരോട് ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
അതേസമയം മൂവരും ഇ.ഡി. നടപടിയോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് രൺബീർ കപൂർ ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അന്വേഷണോദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണമെന്നായിരുന്നു രൺബീറിനോട് ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: